Latest News

അങ്ങനെ തോല്‍ക്കുന്നവന്‍ അല്ല ഈ സജീവന്‍;സുരാജിനൊപ്പം ആന്‍ അഗസ്റ്റിന്‍ എത്തുന്ന 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' ടീസര്‍ കാണാം

Malayalilife
അങ്ങനെ തോല്‍ക്കുന്നവന്‍ അല്ല ഈ സജീവന്‍;സുരാജിനൊപ്പം ആന്‍ അഗസ്റ്റിന്‍ എത്തുന്ന 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' ടീസര്‍ കാണാം

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. സിനിമയുടെ ടീസര്‍ ശ്രദ്ധേയമാവുന്നു. ഒരു ഫാമിലി എന്റര്‍ടെയ്നര്‍ ചിത്രമാകും ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

നടി ആന്‍ അഗസ്റ്റിന്‍ ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.ജനാര്‍ദ്ദനന്‍, മനോഹരി ജോയ്, കൈലാഷ്, സ്വാസിക, സുനില്‍ സുഖദ, ജയശങ്കര്‍ പൊതുവത്ത്, മഹേഷ്, ബേബി അലൈന ഫിദല്‍, അമല്‍ രാജ്, നീന കുറുപ്പ്, അകം അശോകന്‍, സതീഷ് പൊതുവാള്‍, ദേവി അജിത്ത്, കബനി, ഡോ.രജിത് കുമാര്‍, നന്ദനുണ്ണി, അജയ് കല്ലായി, ദേവരാജ് ദേവ്, പ്രശാന്ത് കാഞ്ഞിരമറ്റം, കലാഭവന്‍ സതീഷ്, അജിത നമ്പ്യാര്‍, ജയരാജ് കോഴിക്കോട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തും.

ബെന്‍സി പ്രൊഡക്ഷസിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്ത്രീ ശാക്തീകരണം പ്രമേയമായ ചിത്രത്തില്‍ വര്‍ത്തമാനകാല സമൂഹം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് പ്രമേയമായി വരുന്നത്. ചിത്രം ഒക്ടോബര്‍ 28ന് റിലീസ് ചെയ്യും.

ഛായാഗ്രാഹണം അഴകപ്പന്‍, ഗാനരചന പ്രഭാവര്‍മ്മ, സംഗീതം ഔസേപ്പച്ചന്‍, എഡിറ്റിംഗ് അയൂബ് ഖാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ജയേഷ് മൈനാഗപ്പള്ളി, അസ്സോസിയേറ്റ് ഡയറക്ടര്‍ ഗീതാഞ്ജലി ഹരികുമാര്‍, കലാസംവിധാനം ത്യാഗു തവനൂര്‍.

Autorickshawkarante Bharya Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES