സുരാജും ഗായത്രി അരുണും പ്രധാന കഥാപാത്രങ്ങളാകുന്ന എന്നാലും ന്റെളിയാ'. തിയേറ്ററില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രത്തിന്റെ പ്രോമോഷന്‍ വീഡിയോകളൊക്കെ തന്നെ ഏറെ ശ്രദ്ധ നേടുകയാണ്. ഇപ്പോളിതാ ഗായത്രി തന്റെ സോഷ്യല്‍ മീഡിയയിലൂടെ സുരാജിനൊപ്പമുള്ള ദുബായ് കാര്‍ യാത്രയും രസകരമായ സംഭാഷണങ്ങളും അടങ്ങുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്.
സേുരാജും ഗായത്രിയും ഒരുമിച്ചുള്ള കാര്‍ ദുബായ് യാത്രയാണ് വീഡിയോയില്‍. ദുബായ് കാര്‍ ലൈസന്‍സ് കിട്ടുന്നതിനെക്കുറിച്ചും അത് സുരാജിന് എങ്ങനെ കിട്ടിയെന്നും ഗായത്രി ചോദിക്കുന്നതും അതിന് സുരാജ് പറയുന്ന രസകരമായ മറുപടിയും വീഡിയോയിലുണ്ട്. ദുബായ് ലൈസന്‍സ് കിട്ടണമെങ്കില്‍ കരഞ്ഞാല്‍ മതി എന്നതടക്കം സുരാജ് ഇതില്‍ തമാശയായി പറയുന്നുണ്ട്. '' ലക്ഷ്മി ആന്‍ഡ് ബാലു... അവസാനം വരെ കാണുക...'' എന്നാണ് ഗായത്രി വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. എന്നാല്‍ വീഡിയോയുടെ അവസാനം രസകരമായ ഒരു ട്വിസ്റ്റും കാണാം.
വീഡിയോ കണ്ടിട്ട് അഭിപ്രായങ്ങളടക്കം രസകരമായ കമന്റുകളും ആരാധകര്‍ കുറിക്കുന്നുണ്ട്.
ദുബായ് മഹാനഗരത്തിലെ പാര്‍പ്പിട സമുച്ചയത്തിലെ രണ്ട് ഫ്ളാറ്റുകളിലായി ജീവിക്കുന്ന രണ്ട് മലയാളി കുടുംബങ്ങള്‍ക്കിടയില്‍ നടക്കുന്ന സംഭവങ്ങള്‍ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ സിനിമ. സുരാജ് വെഞ്ഞാറമ്മൂടിന്റെ ബാലുവിലും ഗായത്രി അരുണിന്റെ ലക്ഷ്മിയിലുമാണ് കഥ തുടങ്ങുന്നതെങ്കിലും സിദ്ദീഖിന്റെ അബ്ദുല്‍ കരീമും ലെനയുടെ സുലുവുമാണ് കഥയിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങള്‍. ബാഷ് മുഹമ്മദ് സംവിധാനം ?ചെയ്ത സിനിമ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ചിത്രം നിര്‍മിച്ചതാണ്.