സംഗീതസംവിധായകന്‍ ഗോപി സുന്ദറിനു ഇന്നലെ പിറന്നാള്‍ ആയിരുന്നു. ഗോപിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് അമൃത സുരേഷ് പങ്ക് വച്ച് ക്യാംപഷനാണ് ശ്രദ്ധ നേടുന്നത്.എന്റെ ബര്‍ത്ത് ഡേ ബോയ്ക്ക് ഇന്ന് 18 വയസ്സ് തികഞ്ഞു..'', എന്ന ക്യാപ്ഷനോടെയാണ് ഗോപി സുന്ദറിനൊപ്പമുളള ചിത്രം അമൃത പോസ്റ്റ് ശചയ്തിരിക്കുന്നത്
അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും മലയാളികള്‍ക്ക് സുപരിചിതരാണ്. കഴിഞ്ഞ വര്‍ഷം ആണ് ഇരുവരും സോഷ്യല്‍ മീഡിയ വഴി തങ്ങള്‍ ഒരുമിച്ചു ജീവിക്കാന്‍ പോവുകയാണെന്ന് മറ്റുളളവരെ അറിയിച്ചത്. സമുഹമാധ്യമങ്ങളില്‍ ഇത് വലിയ വാര്‍ത്ത ആയി എന്നു മാത്രമല്ല ഇരുവര്‍ക്കും നേരെ വിമര്‍ശനവുമായി ഒരു കൂട്ടം രംഗത്ത് എത്തുകയും ചെയ്തു.
നാല്പത്തിയാറാം ജന്മദിനമാണ് ഗോപി സുന്ദര്‍ മെയ് മുപ്പതിന് ആഘോഷിച്ചിരിക്കുന്നത്.ഈ കഴിഞ്ഞ ദിവസം മൈസൂരിലെ അമൃത കോളേജിലും അതിന് മുമ്പ് കുവൈറ്റിലും പ്രോഗ്രാമുകള്‍ അവതരിപ്പിച്ചതിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു. മെയ് ഇരുപത്തിനാലിന് അമൃത, ഗോപി സുന്ദറിന് ഒപ്പമുള്ള ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് ഒരു വര്‍ഷം എന്ന രീതിയിലും പോസ്റ്റ് ഇട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. അതിന് താഴെ ഒരുപാട് പരിഹാസ കമന്റുകള്‍ വന്നിരുന്നു.
ഗോപി സുന്ദറും അമൃതയും മകള്‍ പാപ്പുവിനും കുടുംബത്തിനും ഒപ്പം അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച ചിത്രങ്ങളും പങ്ക് വച്ചിട്ടുണ്ട്.