'ഭീഷ്മ പര്‍വ്വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി കുഞ്ചാക്കോ ബോബന്‍. സിനിമയുടെ സെറ്റില്‍ സംവിധായകനൊപ്പം കുഞ്ചാക്കോ ബോബനും തിരക്കഥാകൃത്ത് ഉണ്ണി ആറുമിരിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്നതും പ്രത്യേകതയാണ്.
ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഷറഫുദ്ദീനും ജ്യോതിര്‍മയിയുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമല്‍ നീരദിന്റെ ഭാര്യയായ ജ്യോതിര്‍മയി നീണ്ട ഇടവേളയ്ക്കുശേഷം അഭിനയരംഗത്തേക്കു മടങ്ങിവരികയാണ്. അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍ സിനിമയില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ ഷറഫുദ്ദീന്‍ അവതരിപ്പിച്ചിരുന്നു. ആനന്ദ് സി. ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
അമല്‍ നീരദിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ഭീഷ്മപര്‍വ്വത്തിനു ഛായാഗ്രഹണം നിര്‍വഹിച്ചതും ആനന്ദ് സി. ചന്ദ്രന്‍ ആയിരുന്നു. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന് ഉണ്ണി. ആര്‍ രചന നിര്‍വഹിക്കുന്നു എന്നാണ് വിവരം. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം. ഭീഷ്മപര്‍വ്വത്തിനു സംഗീതസംവിധാനം നിര്‍വഹിച്ചതും സുഷിന്‍ ശ്യാം ആണ്.
അതേസമയം ചാവേര്‍ ആണ് റിലീസിന് ഒരുങ്ങുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടനും സംവിധായകനുമായ ജോയ് മാത്യു രചന നിര്‍വഹിക്കുന്ന ചാവേര്‍ 21ന് റിലീസ് ചെയ്യും.