Latest News

സ്വര്‍ഗ്ഗത്തിന് കാശ്മീര്‍ എന്നല്ലാതെ മറ്റെന്തു പേരാണുള്ളത്; ഭാര്യ പ്രിയയയ്ക്കും മകന്‍ ഇസഹാഖിനും ഒപ്പം മഞ്ഞിന്റെ സൗന്ദര്യം ആസ്വദിച്ച് കുഞ്ചാക്കോ ബോബന്‍

Malayalilife
സ്വര്‍ഗ്ഗത്തിന് കാശ്മീര്‍ എന്നല്ലാതെ മറ്റെന്തു പേരാണുള്ളത്; ഭാര്യ പ്രിയയയ്ക്കും മകന്‍ ഇസഹാഖിനും ഒപ്പം മഞ്ഞിന്റെ സൗന്ദര്യം ആസ്വദിച്ച് കുഞ്ചാക്കോ ബോബന്‍

ലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ചാക്കോച്ചന്‍ എന്നു വിളിക്കപ്പെടുന്ന കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്‍ മാത്രമല്ല, ഭാര്യ പ്രിയയും മകനും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. ഇപ്പോളിതാ വേനല്‍ചൂടില്‍ പൊള്ളുന്ന കേരളത്തില്‍ നിന്നും മഞ്ഞിന്റെ തണുപ്പിലേക്ക് ഒരു യാത്ര പോയിരിക്കുകയാണ് ചാക്കോച്ചനും പ്രിയയും ഇസഹാഖും. കാശ്മീരിലേക്കാണ് ചാക്കോച്ചന്റെയും കുടുംബത്തിന്റെയും യാത്ര. 

യാത്രയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ താരം പങ്കിട്ടുണ്ട്. സ്വര്‍ഗ്ഗത്തിന് കാശ്മീര്‍ എന്നല്ലാതെ മറ്റെന്തു പേരാണുള്ളത് എന്നാണ് ചാക്കോച്ചന്‍ ചോദിച്ചിരിക്കുന്നത്.

താരങ്ങളെ പോലെ തന്നെ അവരുടെ കുടുംബവും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്.കുഞ്ചാക്കോ ബോബനെ പോലെ തന്നെ നിറയെ ആരാധകരുണ്ട് മകന്‍ ഇസഹാക്ക് ബോബനും. 14 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറന്നത്. 2019 ഏപ്രില്‍ 16നായിരുന്നു ഇസഹാക്കിന്റെ ജനനം. ഇസുക്കുട്ടന്റെ ഫൊട്ടോകള്‍ ചാക്കോച്ചന്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്. എന്തായാലും കാശ്മീരിലെ ചില്‍ ഹോളിഡേ ആഘോഷമാക്കുകയാണ് കുഞ്ഞ് ഇസുക്കുട്ടന്‍. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

kunchacko boban shared travel

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക