Latest News

രാമനായി പ്രഭാസ്; സീതയായി കൃതിയും;രാമനവമി ദിനത്തില്‍ ആദിപുരുഷിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍

Malayalilife
രാമനായി പ്രഭാസ്; സീതയായി കൃതിയും;രാമനവമി ദിനത്തില്‍ ആദിപുരുഷിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍

ശ്രീരാമന്റെ ജന്മദിനമായ രാമനവമി ആഘോഷവേളയില്‍ പ്രഭാസ് ചിത്രം ആദി പുരുഷിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. പ്രഭാസിന്റയും സംവിധായകന്‍ ഓം റൗട്ടിന്റയും സോഷ്യല്‍ മീഡിയ പേജിലൂടെയാണ് രാമനവമി ആശംസകളുമായി പുതിയ പോസ്റ്റര്‍ പങ്കുവെച്ചത് . രാമ-ലക്ഷ്മണനെയും സീതയെയും വണങ്ങുന്ന ഹനുമാന്റെ ഭക്തി സാന്ദ്രമായ ചിത്രമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.   

രാമനായി പ്രഭാസ് എത്തുമ്പോള്‍ ലക്ഷ്മണനായി സണ്ണി സിംഗും സീതാദേവിയായി കൃതി സനോനും ഹനുമാനായി ദേവദത്ത നാഗെയും വേഷമിടുന്നു. ഓം റൗട്ട് - പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷില്‍  രാവണനായി  വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആണ്.

2023-ല്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളിലൊന്നാണ് ജൂണ്‍ 16-ന് റിലീസിനൊരുങ്ങുന്ന ആദിപുരുഷ്. രാമായണ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

ടി- സീരിയസ്, റെട്രോഫൈല്‍  ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്  എന്ന ത്രിഡി ചിത്രം.  ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും  ഡബ് ചെയ്തിട്ടുണ്ട്.ഛായാഗ്രഹണം - ഭുവന്‍ ഗൗഡ ,    സംഗീത സംവിധാനം - രവി ബസ്രുര്‍ . എഡിറ്റിംഗ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം - അജയ്- അതുല്‍.  പശ്ചാത്തല സംഗീതം - സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.

Read more topics: # ആദിപുരുഷ്
adipurush prabhas new poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES