Latest News

ഒരുപാട് പേര്‍ കബളിപ്പിച്ചതിനാല്‍ ആരോടെങ്കിലും അടുത്തിടപഴകാന്‍ ഭയം; സിനിമ വിട്ട ശേഷം കോടതി കേസുകളില്‍ ജീവിതം പോയി; കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം രൂപമാറ്റവുമായി നടി കനക;  നടിയെ വീട്ടിലെത്തി കണ്ട സന്തോഷം പങ്ക് വച്ച് നടി കുട്ടി പദ്മിനി പങ്ക വച്ച കുറിപ്പ് 

Malayalilife
topbanner
ഒരുപാട് പേര്‍ കബളിപ്പിച്ചതിനാല്‍ ആരോടെങ്കിലും അടുത്തിടപഴകാന്‍ ഭയം; സിനിമ വിട്ട ശേഷം കോടതി കേസുകളില്‍ ജീവിതം പോയി; കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം രൂപമാറ്റവുമായി നടി കനക;  നടിയെ വീട്ടിലെത്തി കണ്ട സന്തോഷം പങ്ക് വച്ച് നടി കുട്ടി പദ്മിനി പങ്ക വച്ച കുറിപ്പ് 

ഗോഡ്ഫാദര്‍ സിനിമയിലെ മാലു എന്ന കഥാപാത്രം മാത്രം മതിയാകും മലയാള സിനിമാ പ്രേമികള്‍ക്ക് കനകയെ ഓര്‍ക്കാന്‍.ഗോഡ്ഫാദറിന് ശേഷം വസുധ, ഏഴര പൊന്നാന, വിയത്നാം കോളനി, ഗോളാന്തര വാര്‍ത്ത, വാര്‍ധക്യ പുരാണം, പിന്‍ഗാമി, മന്ത്രി കൊച്ചമ്മ, നരസിംഹം വരെയുള്ള എല്ലാ സിനിമകളും നടിയുടേത് ഹിറ്റ് ആയിരുന്നു. 2000 ലാണ് കനക അഭിനയ ലോകത്ത് നിന്നും അപ്രത്യക്ഷയാവുന്നത്. ഇരുപത് വര്‍ഷത്തിലേറെയായി സിനിമാ മേഖലയില്‍ നിന്നും അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുന്ന കനക പിന്നീട് മാധ്യമങ്ങളില്‍ നിറയുന്നത് സ്വത്തും സമ്പാദ്യവും എല്ലാം അച്ഛന്‍ തട്ടിയെടുത്തു എന്ന ആരോപണവുമായി രംഗത്ത് വന്നപ്പോള്‍ ആയിരുന്നു.


ഇപ്പോഴിതാ കനകയുടെ ഏറ്റവും പുതിയ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നടി കുട്ടി പദ്മിനി പങ്കുവച്ചിരിക്കുകയാണ്. നടികര്‍ സംഘം എക്‌സിക്യൂട്ടിവ് മെംബര്‍ കൂടിയാണ് കുട്ടി പദ്മിനി. കനകയുടെ അമ്മ അന്തരിച്ച ന‌ടി ദേവികയുമായി കുട്ടി പത്മിനിക്ക് പരിചയമുണ്ട്. ഈ പരിചയം വെച്ചാണ് കനകയെ കാണാൻ കുട്ടി പത്മിനി വീട്ടിൽ പോയത്. കനകയെ കണ്ട് ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കുട്ടി പത്മിനിയോട് ഏറെ നാളുകളായി ഇവരുടെ യൂട്യൂബ് സബ് സ്ക്രെെബേഴ്സ് ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യം പരിഗണിച്ചാണ് കുട്ടി പത്മിനി കനകയു‌ടെ അടുത്തെത്തിയത്. നടിയെ കണ്ടെത്തിയതിനെക്കുറിച്ച് കുട്ടി പത്മിനി സംസാരിക്കുന്നുണ്ട്.

 'വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ പ്രിയപ്പെട്ട ദേവിക മാമിന്റെ മകള്‍, എന്റെ പ്രിയപ്പെട്ട സഹോദരി കനകയുമായി വീണ്ടും ഒന്നിച്ചു. സന്തോഷം അളവറ്റതാണ്, ഞങ്ങള്‍ ഒരുമിച്ച് കുറച്ച് സമയം ചെലവഴിച്ചു.''-കനകയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കുട്ടി പദ്മിനി കുറിച്ചു.

കനകയെ അന്വേഷിച്ചു പോയി. ആ സ്ഥലത്തു പോയി ഒരുപാട് അന്വേഷിച്ചാണ് കണ്ടു പിടിച്ചത്. ദേവിക എന്ന് പുറത്ത് എഴുതി വച്ചിരുന്നത് കൊണ്ട് എളുപ്പമായി. വീടിന്റെ പുറത്തും അകത്തും പൂട്ടിയിരുന്നു. പക്ഷേ അകത്ത് ലൈറ്റ് ഉണ്ടായിരുന്നു. അടുത്തുള്ള ആളുകളോട് ഒക്കെ ചോദിക്കുമ്പോള്‍ എല്ലാവര്‍ക്കും പറയാനുള്ളത് അവര്‍ എപ്പോ വരുമെന്നോ എപ്പോ പോകുമെന്നോ ഞങ്ങള്‍ക്ക് ആര്‍ക്കും അറിയില്ല എന്നാണ്. അവളുടെ അമ്മ ദേവിക എന്ത് സ്‌നേഹമുള്ള സ്ത്രീ ആയിരുന്നു. അവരുടെ മോള്‍ക്ക് ഈ ഗതി ആയല്ലോ, ആ കുട്ടിയെ സഹായിക്കാന്‍ ഒന്നും ആരും ഇല്ലല്ലോ എന്നോര്‍ത്ത് ഞാന്‍ വിഷമിച്ചു പോയി.

പെട്ടെന്നാണ് ഒരു ഓട്ടോയില്‍ കനക വന്നത്. ഞാന്‍ പെട്ടെന്ന് പോയി കെട്ടിപിടിച്ചു. എന്റെ കൂടെ കോഫീ ഷോപ്പിലേക്ക് വരാം എന്ന് സമ്മതിച്ച് ഓട്ടോ വിട്ടിട്ട് കാറില്‍ കയറി. വണ്ടി റിപ്പയര്‍ ആണ് ചേച്ചി അതാ ഇപ്പൊ ഓട്ടോയില്‍ ഒക്കെ പോകുന്നത് എന്ന് പറഞ്ഞു. അവളുടെ വീട്ടില്‍ ഒരു കാര്‍ കിടക്കുന്നുണ്ടായിരുന്നു. ഞാന്‍ അവളോട് പെട്ടെന്ന് ഈ പഴയ കാര്‍ ഒക്കെ കൊടുത്ത് പുതിയ കാര്‍ വാങ്ങാന്‍ പറഞ്ഞു. കോഫീ ഷോപ്പില്‍ പോയി കോഫീ ഒക്കെ കുടിച്ച് എന്നോട് കുറെ സമയം സംസാരിച്ചു. 

നല്ല ബബ്ലി ആയിട്ട്, ക്യൂട്ട് ആയിട്ടുണ്ടായിരുന്നു കനക. അവിടെ നിന്നും കേക്ക് ഉള്‍പ്പെടെ അവള്‍ക്ക് ഇഷ്ടപ്പെട്ടത് ഒക്കെ വാങ്ങി കൊടുത്തു ഞാന്‍. ഞാന്‍ പൈസ കൊടുക്കാം എന്ന് പറഞ്ഞിട്ട് സമ്മതിച്ചില്ല. അവള്‍ തന്നെ കൊടുത്തു.ഈ പഴയ വീടെല്ലാം കൊടുത്ത് നല്ല പെന്റ്ഹൗസ് വാങ്ങി റാണിയെ പോലെ കഴിയണം എന്ന് ഞാന്‍ പറഞ്ഞു. അക്ക, ഇപ്പോള്‍ അച്ഛനുമായി സമരസത്തിലായി, ഇനി കോടതി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കനക മറുപടി നല്‍കി. അത് കേട്ടപ്പോള്‍ തനിക്ക് വളരെ സന്തോഷമായെന്നും കുട്ടി പത്മിനി വ്യക്തമാക്കി. 

കനക വളരെ സന്തോഷത്തിലാണ്. പക്ഷെ ഒരുപാട് പേര്‍ അവരെ കബളിപ്പിച്ചതിനാല്‍ ആരോടെങ്കിലും അടുത്തിടപഴകാന്‍ അവര്‍ ഭയപ്പെടുന്നു. അമ്മ പൊത്തിവെച്ച് വളര്‍ത്തിയതാണ്. സിനിമ വിട്ട ശേഷം കോടതി കേസുകളില്‍ ജീവിതം പോയി. ആരെയും വിശ്വസിക്കാന്‍ പറ്റില്ല അക്ക, എല്ലാവരും നല്ലത് പോലെ പെരുമാറും. എന്നാല്‍ എന്തെങ്കിലുമൊരു കാര്യത്തില്‍ അവര്‍ കബളിപ്പിക്കും. അതിനാല്‍ ആരും വേണ്ടെന്ന് തീരുമാനിച്ചതാണെന്ന് കനക പറഞ്ഞെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി.


 

Read more topics: # കനക
actress kutty padmini meet actress kanaka

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES