നടി കനകയുടെ ജീവിതം പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ലൈം ലൈറ്റില്‍ നിന്നും മാറി നില്‍ക്കുന്ന കനക ഒറ്റയ്‌ക്കൊരു വീട്ടില്‍ തന്റേതായ ജീവിതം നയിക്കുകയാണ്. അമ്മയുടെ തണലില്‍ ജീവിച്ച കനകയ്ക്ക് ഇവരുടെ മരണം വലിയ ആഘാതമായി മാറിയതോടെ സിനിമാ ലോകം വിടുകയായിരുന്നു. ഇതിനിടെയാണ് കനകയുടെ ഒരു ഫോട്ടോ അടുത്തിടെ വൈറലായി മാറിയത്.
ആരാധകനൊപ്പം കനക എന്ന് പറഞ്ഞാണ് ഫോട്ടോ വൈറലായത്.എന്നാല്‍ ഇത് കനകയുടെ ആരാധകനല്ല. സുഹൃത്താണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കനകയുടെ അഭിമുഖമെടുത്ത മാധ്യമപ്രവര്‍ത്തകനാണ് ഫോട്ടോയില്‍ കനകയ്‌ക്കൊപ്പം കാണുന്ന ബാലാജി. ഇപ്പോഴിതാ കനകയെക്കുറിച്ച് സംസാരിക്കുകയാണ് ഇദ്ദേഹം. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഫോട്ടോ ഇത്രയും വൈറലാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. കനക എന്റെ നല്ല സുഹൃത്താണെന്നും ബാലാജി പറഞ്ഞു.
ഒരിക്കല്‍ കനക മരിച്ചെന്ന് പരക്കെ വാര്‍ത്ത വന്നിരുന്നു. അന്ന് ഞാന്‍ ഒരു മീഡിയയില്‍ വര്‍ക്ക് ചെയ്യുകയാണ്. ഈ വാര്‍ത്ത സത്യമല്ല, വാര്‍ത്ത കൊടുക്കരുതെന്ന് എന്റെ ചാനലില്‍ ഞാന്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് തെളിയിക്കാമെന്നും പറഞ്ഞു. ആര്‍ക്കും കനകയുടെ വിവരം ലഭിച്ചില്ല. ഞാനും ക്യാമറമാനും കാറെടുത്ത് അവരുടെ വീട്ടില്‍ പോയി. മരിച്ചെന്ന വാര്‍ത്ത കേട്ട് ആരാധകര്‍ രണ്ട് മൂന്ന് പേര്‍ വീടിന് മുന്നിലുണ്ടായിരുന്നു. ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. ഞങ്ങള്‍ ഉള്ളില്‍ കയറി.
കനകയോട് ഫോണിലൂടെ സംസാരിച്ചു. നിങ്ങള്‍ മരിച്ചെന്ന വാര്‍ത്ത പ്രചരിക്കുന്നുണ്ട് കണ്ടിരുന്നോ എന്ന് ചോദിച്ചു. അതെ, ബന്ധുക്കള്‍ വിളിച്ചിരുന്നെന്ന് കനക. അവര്‍ താഴേക്ക് വന്നു. ഞങ്ങള്‍ ഉടനെ കനക ജീവനോടെയുണ്ടെന്ന വാര്‍ത്ത കൊടുത്തു. അതോടെ മറ്റെല്ലാ ചാനലുുകളും ഫ്‌ലാഷ് ന്യൂസ് നിര്‍ത്തി. അന്ന് കനക എനിക്കായി ഒരു അഭിമുഖം തന്നു. ഇന്റര്‍വ്യൂ ടെലികാസ്റ്റ് ചെയ്തപ്പോള്‍ വളരെ ശ്രദ്ധ നേടി. ആ സൗഹൃദം ഇപ്പോഴും തുടരുന്നു.
അടുത്തിടെ രണ്ട് മൂന്ന് തവണ കനകയെ കണ്ടിരുന്നു. ഇത്തവണ കണ്ടപ്പോള്‍ ഫോട്ടോയെടുക്കുകയായിരുന്നു. ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. കനകാട്ടക്കാരന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗം എടുത്താല്‍ അഭിനയിക്കുമോ എന്ന് ചോദിച്ചപ്പോള്‍ പാട്ടിയുടെ റോളാണോ എന്ന് കനക ചോദിച്ചു. അവര്‍ക്ക് മാനസിക പ്രശ്‌നങ്ങളൊന്നും ഇല്ല. എല്ലാ കാര്യങ്ങളും വ്യക്തമായി അറിയാം.
ഇന്‍ഡസ്ട്രിയിലെ പുതിയ സിനിമകള്‍, പുതിയ നടീനടന്‍മാര്‍ എന്നിവരെക്കുറിച്ചെല്ലാം അറിയാമെന്നും ബാലാജി പറഞ്ഞു. അവര്‍ക്ക് സമാധാനപരമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. അവരുടെ ഫോട്ടോ പങ്കുവെച്ചതില്‍ ഇപ്പോള്‍ എനിക്ക് വിഷമം തോന്നുന്നു.
ഇത്രയും കാലം അവര്‍ തിയറ്ററില്‍ പോയി സിനിമ കണ്ടും ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചും സ്വാതന്ത്ര്യത്തോടെ ജീവിക്കുകയായിരുന്നു. പക്ഷെ ഇനി എല്ലാവരും പൊതുസ്ഥലത്ത് കനകയെ ശ്രദ്ധിക്കും. ഫോട്ടോ എടുക്കും. അവരുടെ സ്വകാര്യ ജീവിതത്തിന് ശല്യമാകും. അതില്‍ എനിക്ക് ഖേദമുണ്ട്...'' ബാലാജി പറയുന്നു.
വിയറ്റ്‌നാം കോളനി എന്ന ഒറ്റ സിനിമ മാത്രം മതി മലയാളികള്‍ കനക എന്ന താരത്തെ ഓര്‍ക്കാന്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഒരുകാലത്ത് തിളങ്ങി നിന്ന താരമാണ് കനക. പിന്നീട് വെള്ളിത്തിരയില്‍ നിന്ന് താരം വലിയൊരു ബ്രേക്ക് എടുത്തു. അമ്മയുടെ തണലില്‍ ജീവിച്ച കനകയ്ക്ക് ഇവരുടെ മരണം വലിയ ആഘാതമായി മാറി. ഇതോടെയാണ് നടി പതിയെ സിനിമാ ലോകം വിട്ടത്.