Latest News

പട്ടുസാരി ധരിച്ച്, ആഭരണങ്ങള്‍ അണിഞ്ഞ്, മുടിയില്‍ മുല്ലപ്പൂവ് ചൂടി വധുവായി അണിഞ്ഞൊരുങ്ങുന്ന അഭയ ഹിരണ്‍മയിയുടെ വീഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ; ബ്രൈഡല്‍ മേക്കോവര്‍ വീഡിയോ കണ്ട് ഗായിക  പുതുജീവിതത്തിലേക്ക് കടന്നോ എന്ന ചോദ്യവുമായി ആരാധകര്‍

Malayalilife
 പട്ടുസാരി ധരിച്ച്, ആഭരണങ്ങള്‍ അണിഞ്ഞ്, മുടിയില്‍ മുല്ലപ്പൂവ് ചൂടി വധുവായി അണിഞ്ഞൊരുങ്ങുന്ന അഭയ ഹിരണ്‍മയിയുടെ വീഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ; ബ്രൈഡല്‍ മേക്കോവര്‍ വീഡിയോ കണ്ട് ഗായിക  പുതുജീവിതത്തിലേക്ക് കടന്നോ എന്ന ചോദ്യവുമായി ആരാധകര്‍

ഗായിക അഭയ ഹിരണ്‍മയി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. നവവധുവിനെപ്പോല്‍ അണിഞ്ഞൊരുങ്ങുന്ന അഭയ ആണ് വീഡിയോയില്‍ ഉള്ളത്.പട്ടുസാരി ധരിച്ച്, ആഭരണങ്ങള്‍ അണിഞ്ഞ്, മുടിയില്‍ മുല്ലപ്പൂവ് ചൂടി നില്‍ക്കുന്ന അഭയയുടെ ലുക്ക് പുറത്ത് വന്നതോടെ ഗായിക പുതുജീവിതത്തിലേക്ക് കടന്നോ എന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്.

മേക്കപ് ആര്‍ട്ടിസ്റ്റ് സൗമ്യ ശ്യാം ആണ് അഭയയെ അണിയിച്ചൊരുക്കിയത്. ഷാരോണ്‍ ശ്യാം വിഡിയോ ചിത്രീകരിച്ചിരിക്കുന്നത.ഗായികയ്ക്കു ബ്രൈഡല്‍ മേക്കപ് ചെയ്യാനായതിന്റെ സന്തോഷം സൗമ്യ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഷൂട്ട് ഡേ എന്ന ക്യാപ്ഷനോടെയായാണ് അഭയ വീഡിയോകള്‍ പങ്കുവെച്ചത്.

ലിവിങ് റ്റുഗദര്‍ ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അഭയ ഹിരണ്‍മയി വിവാദതാരമായി മാറിയത്. ചുരുങ്ങിയ സിനിമകളില്‍ പാട്ട് പാടി മലയാളികളുടെ പ്രിയ ഗായികയായി മാറുകയായിരുന്നു അഭയ. ഗോപി സുന്ദറുമായ ലിവിങ് റ്റുഗദര്‍ ജീവിതവുമായി ബന്ധപ്പെട്ട് അഭയ നിരവധി വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

8 വര്‍ഷത്തോളമായി താനും ഗോപി സുന്ദറും ലിവിങ് റ്റുഗദര്‍ ജീവിതം നയിച്ച് വരികയാണെന്ന് മൂന്ന് വര്‍ഷം മുന്‍പായിരുന്നു അഭയ പറഞ്ഞത്. തങ്ങളുടെ പ്രായവ്യത്യാസത്തെക്കുറിച്ചും ഗോപി സുന്ദര്‍ നേരത്തെ വിവാഹിതനായിരുന്നുവെന്നും അന്ന് അവര്‍ കുറിച്ചിരുന്നു. മൂന്ന് വര്‍ഷത്തിനിപ്പുറം ഇരുവരും വഴിപിരിയുകയായിരുന്നു. വേര്‍പിരിയലിന്റെ കാരണത്തെക്കുറിച്ച് അഭയയോ ഗോപി സുന്ദറോ പ്രതികരിച്ചിരുന്നില്ല.

പാട്ട് മാത്രമല്ല മോഡലിംഗിലും സജീവമാണ് അഭയ. വസ്ത്രധാരണത്തില്‍ പ്രത്യേകമായൊരു സ്‌റ്റൈലുണ്ട് അഭയയ്ക്ക്. വ്യത്യസ്തമായിരിക്കണം എന്നാഗ്രഹിച്ചിരുന്നുവെന്നും ഡിസൈനിംഗിലൊക്കെ അത്യാവശ്യം ഐഡിയകളുണ്ടെന്നും അഭയ മുന്‍പ് പറഞ്ഞിരുന്നു.

 

abhaya hiranmayi bridal makeup

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES