വ്യത്യസ്തമായ ശബ്ദത്തിലൂടെയായി ശ്രദ്ധിക്കപ്പെട്ട ഗായികയാണ് അഭയ ഹിരണ്‍മയി. സ്റ്റേജ് പരിപാടികളും സിനിമാഗാനങ്ങളുമൊക്കെയായി സജീവമാണ് അഭയ. ഇന്‍സ്റ്റഗ്രാമിലൂടെയായും തന്റെ വിശേഷങ്ങള്‍ ഗായിക പങ്കുവെക്കാറുണ്ട്. നിമിഷനേരം കൊണ്ട് തന്നെ അഭയയുടെ പോസ്റ്റുകള്‍ വൈറലായി മാറാറുണ്ട്.
ഇത്തവണത്തെ ക്രിസ്മസിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് നടിയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ്.ഹോം മേഡ് ക്രിസ്മസും ചില ഔട്ട്സൈഡ് ഷോപ്പിങും' എന്ന് പറഞ്ഞാണ് അഭയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് തുടങ്ങുന്നത്. 'ക്രിസ്മസ് ആഘോഷിക്കുന്നത് എപ്പോഴും ഒരു സന്തോഷമുള്ള കാര്യമാണ്. 14 വര്‍ഷം കോണ്‍വെന്റ് സ്‌കൂളില്‍ പഠിച്ച കുട്ടി എന്നതിനാല്‍, എന്റെ ഏതൊരു സന്തോഷ കരമായ കാര്യം വരുമ്പോഴും, വേദനയുള്ള കാര്യം വരുമ്പോഴും അവന്റെ അടുത്തേക്ക് ഓടിയെത്തും
ഹിന്ദു ഭക്തിഗാനങ്ങളെക്കാള്‍ എനിക്ക് കൂടുതല്‍ അറിയാവുന്നത് ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളാണ്. കൊച്ചി എന്നെ കൂടുതല്‍ ക്രിസ്ത്യാനിയാക്കി. കരൂര്‍ പള്ളിയിലും കരിങ്ങാച്ചിറ പള്ളിയിലുമാണ് ഞാന്‍ കൂടുതലും പോവാറുള്ളത്. പാചകവും വീടും ലൈറ്റിങും നെറ്റ്ഫ്ളിക്സ് സിനിമകളുമൊക്കെയായിരുന്നു ഈ വര്‍ഷത്തെ ക്രിസ്മസ്' അഭയ ഹിരണ്‍മയി പറഞ്ഞു. ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്.
ഒരുപാട് സമാധാനം നിറഞ്ഞ വര്‍ഷമാണ് ഇത് എന്ന് ഹാഷ് ടാഗില്‍ അഭയ പറയുന്നുണ്ട്. സന്തോഷവും, ആത്മീയമായ തിരിച്ചറിവുകളും ഉള്ള വര്‍ഷമായിരുന്നുവത്രെ. പെറ്റ് ഡോഗും അഭയയുടെ ഈ വര്‍ഷം മനോഹരമാക്കി.