പൃഥ്വിരാജ് നായകനായ ആടുജീവിതം 50 കോടി ക്ലബില്‍. ഇക്കാര്യം പൃഥ്വിരാജ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആടുജീവിതം ആഗോളതലത്തില്‍ ആകെ 50 കോടി രൂപയില്‍ അധികം നേടിയത് സ്ഥീരികരിച്ച് ചിത്രത്തിന്റെ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തുവിട്ടു. ആടുജീവിതം റിലീസായി വെറും നാല് ദിവസത്തിലാണ് പൃഥ്വിരാജിന്റെ നേട്ടം.
വേഗത്തില്‍ മലയാളത്തില്‍ നിന്ന് 50 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡ് പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ പേരിലായി. സംവിധായകനായി പൃഥ്വിരാജ് അരങ്ങേറിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ പേരിലായിരുന്നു നേരത്തെ 50 കോടി ക്ലബ് വേഗത്തിലെത്തിയതിന്റെ റെക്കോര്‍ഡ്. ലൂസിഫറും വെറും നാല് ദിവസത്തിലായിരുന്നു കോടി ക്ലബില്‍ എത്തിയത്. എന്നാല്‍ പൃഥ്വിരാജിന്റെ ആടുജീവിതം അഡ്വാന്‍സ് ടിക്കറ്റ് വില്‍പനയുടെ കണക്കുകള്‍ വ്യക്തമായപ്പോഴേ 50 കോടി ക്ലബില്‍ എത്തിയിരുന്നു.
ആഗോളതലത്തില്‍ വെറും നാലുദിവസം കൊണ്ടാണ് ആടുജീവിതം ഈ നേട്ടം കൈവരിച്ചത്. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്‌ളബില്‍ എത്തിയ മലയാള സിനിമ എന്ന റെക്കോര്‍ഡും ആടുജീവിതത്തിന് സ്വന്തം.
കേരളത്തില്‍ നിന്ന് മാത്രം 5.83 കോടി നേടി എന്നാണ് ബോക്‌സ് ഓഫീസ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസി തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. പൃഥ്വിരാജിനൊപ്പം ഹക്കിം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെ.ആര്‍. ഗോകുലും കൈയടിയും പ്രശസ്തിയും ഏറ്റുവാങ്ങുന്നു.
കോഴിക്കോടന്‍ നാടക വേദിയുടെ പുതിയ സംഭാവനയാണ് കെ.ആര്‍. ഗോകുല്‍. സൈനു എന്ന നായിക കഥാപാത്രമായി എത്തി അമലപോളും മികച്ച പ്രകടനം കാഴ്ചവച്ചു. 160 ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടിവന്നത്. ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരും മിന്നുന്ന പ്രകടനത്തില്‍ . സുനില്‍ കെ.എസ്. ആണ് ഛായാഗ്രഹണം. റസൂല്‍ പൂക്കുട്ടി ശബ്ദലേഖനം നിര്‍വഹിക്കുന്നു. എ.ആര്‍. റഹ്മാനാണ് സംഗീതം. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും. വിഷ്വല്‍ റൊമാന്‍സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ആടുജീവിതം.