Latest News

എന്റെ നിശബ്ദത എന്റെ ബലഹീനതയായി കാണരുത്; അഭിനേതാക്കളായ ഞങ്ങൾ ആ പണി ചെയ്യുന്നു; നിങ്ങളുടെ പണി നിങ്ങൾ എടുക്കൂ: തന്റെ വരനെ കുറിച്ചുള്ള വാർത്തകളിൽ പ്രതികരിച്ച് വരലക്ഷ്മി

Malayalilife
എന്റെ നിശബ്ദത എന്റെ ബലഹീനതയായി കാണരുത്; അഭിനേതാക്കളായ ഞങ്ങൾ ആ പണി ചെയ്യുന്നു; നിങ്ങളുടെ പണി നിങ്ങൾ എടുക്കൂ: തന്റെ വരനെ കുറിച്ചുള്ള വാർത്തകളിൽ പ്രതികരിച്ച് വരലക്ഷ്മി

ടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത് അടുത്തിടെയാണ്. നിക്കോളായ് സച്ച്‌ദേവ് ആണ് വരൻ. മുംബൈയിൽ വച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ രാധിക ശരത് കുമാറാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വരലക്ഷ്മിയും ശരത് കുമാറും രാധികയും നിക്കോളായും മാതാപിതാക്കളും ഒരുമിച്ചുള്ള ചിത്രമാണ് താരം പങ്കുവെച്ചത്.

'ഞങ്ങളുടെ പ്രിയപ്പെട്ട വരലക്ഷ്മി അവളുടെ സോൾമേറ്റിനെ കണ്ടെത്തി, അവളുടെ ആത്മസുഹൃത്ത് നിക്കോളായ് സച്ച്‌ദേവിൽ,' രാധിക കുറിച്ചു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം നടന്ന ചടങ്ങായിരുന്നു. വരലക്ഷ്മിയും നിക്കോളായ് സച്ച്‌ദേവും 14 വർഷമായി സുഹൃത്തുക്കളാണ്. ഈ വർഷം തന്നെ വിവാഹമുണ്ടാകും. ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് വരലക്ഷ്മി. വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകൾ കൂടിയുണ്ട്.

അതേ സമയം നിക്കൊളായ് സച്ച്‌ദേവിന്റെ രണ്ടാമത്തെ വിവാഹമാണിത്. സച്ചിദേവ് കവിത എന്ന മോഡലിനെ നേരത്തെ വിവാഹം കഴിച്ചിട്ടുണ്ട്. 2010-ൽ മിസിസ് ഗ്ലാഡ്രാഗ്‌സ് പട്ടം നേടിയ മോഡലാണ് ഇവർ. അവർക്ക് 15 വയസ്സുള്ള ഒരു മകളുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഈ കുട്ടി ഒരു വെയിറ്റ്‌ലിഫ്റ്റർ കൂടിയാണെന്ന് റിപ്പോർട്ട് പറയുന്നു.

എന്നാൽ ഇത് വച്ച് പിന്നീട് പല കഥകളാണ് സോഷ്യൽ മീഡിയയിലും ചില തമിഴ് സൈറ്റുകളിൽ പ്രചരിച്ചത്. വരലക്ഷ്മിയുടെ പഴയ ഗോസിപ്പുകളുമായി ഇത് പലരും ബന്ധിപ്പിച്ചു. എന്നാൽ വരലക്ഷ്മിയോ കുടുംബമോ ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ പുതിയ ഇൻസ്റ്റ സ്റ്റോറിയിലൂടെ ഇത്തരത്തിൽ വാർത്ത നൽകുന്ന മാധ്യമങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് വരലക്ഷ്മി.

'പഴയ ഫേക്ക് ന്യൂസുകൾ അല്ലാതെ നമ്മുടെ ഏറെ കഴിവുള്ള മാധ്യമങ്ങൾക്ക് വേറേ വാർത്തയില്ലെന്ന് അറിയുന്നതില് സങ്കടമുണ്ട്. ന്യൂസ് സൈറ്റുകൾ എന്ന് അവകാശപ്പെടുന്ന സ്ഥാപനങ്ങൾ നടത്തുന്ന പ്രിയപ്പെട്ട മാധ്യമ പ്രവർത്തകരോടാണ് നിങ്ങൾ എപ്പോഴാണ് യഥാർത്ഥ ജേർണലിസം നടത്തുക.

താരങ്ങളുടെ ജീവിത പ്രശ്‌നങ്ങൾ കൊടുക്കുന്നത് ദയവായി അവസാനിപ്പിക്കണം. ഞങ്ങൾ അഭിനേതാക്കൾ അഭിനയിക്കുന്നു കാണികളെ രസിപ്പിക്കുന്നു. ആ പണി ഞങ്ങൾ ചെയ്യുന്നു. നിങ്ങളുടെ പണി നിങ്ങൾ എടുക്കൂ. വേറെ 1000 വിഷയങ്ങൾ നിങ്ങളുടെ ശ്രദ്ധയ്ക്കായി കാത്തിരിക്കുന്നു. എന്റെ നിശബ്ദത എന്റെ ബലഹീനതയായി കാണരുത്.

മാനനഷ്ടക്കേസും ട്രെന്റിങ് ആകും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തുക. എന്നിട്ട് ജേർണലിസം എന്ന ജോലിയെ അഭിമാനമുള്ളതാക്കൂ' - വരലക്ഷ്മി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ എഴുതി.

Varalakshmi Sarathkumar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES