Latest News

കിടക്ക പങ്കിട്ടാല്‍ അവസരം തരാമെന്ന് തന്നോട് പലരും പറഞ്ഞു;. സിനിമയില്‍ അവസരത്തിനായി പലരുടെയും കൂടെ കിടക്കേണ്ട അവസ്ഥയിലാണ് നടികള്‍; താരപുത്രി കൂടിയായ വരലക്ഷ്മി ശരത്കുമാറിന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
 കിടക്ക പങ്കിട്ടാല്‍ അവസരം തരാമെന്ന് തന്നോട് പലരും പറഞ്ഞു;. സിനിമയില്‍ അവസരത്തിനായി പലരുടെയും കൂടെ കിടക്കേണ്ട അവസ്ഥയിലാണ് നടികള്‍; താരപുത്രി കൂടിയായ വരലക്ഷ്മി ശരത്കുമാറിന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

മിഴിലെ പ്രശസ്ത നടന്‍ ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി ശരത് കുമാര്‍. അച്ഛനെ പോലെ തന്നെ മകളും തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമാണ്. ഇപ്പോള്‍ ഇതാ സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് പറഞ്ഞ് പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന്  വരലക്ഷ്മി നടത്തിയ വെളിപ്പെടുത്തലാണ് ചര്‍ച്ചയാകുന്നത്. പുതിയ സിനിമയുടെ പ്രൊമോഷനുമായി എത്തിയപ്പോഴാണ് വരലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. 

എത്ര വലിയ താരത്തിന്റെ മകളായാലും ഇതു ബാധകമാണെന്ന് വരലക്ഷ്മി വെളിപ്പെടുത്തി. സിനിമയില്‍ സജീവമായ വരലക്ഷ്മിയുടെ വെളിപ്പെടുത്തല്‍ തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കിടക്ക പങ്കിട്ടാല്‍ അവസരം തരാമെന്ന് തന്നോട് പലരും പറഞ്ഞിട്ടുണ്ട്. സിനിമയില്‍ അവസരത്തിനായി പലരുടെയും കൂടെ കിടക്കേണ്ട അവസ്ഥയിലാണ് നടികള്‍. കൂടെക്കിടക്കാന്‍ തയ്യാറാവാത്തതുകൊണ്ടുതന്നെ നിരവധി സിനിമകള്‍ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് സിനിമയില്‍ പെട്ടെന്നൊരു വളര്‍ച്ച ഉണ്ടാവാത്തത്. 

നിര്‍മ്മാതാവ്, സംവിധായകന്‍, നടന്‍ എന്നിവരുമായി കിടക്ക പങ്കിട്ടാല്‍ സിനിമയില്‍ നല്ല വേഷങ്ങളും അവസരങ്ങളും ലഭിക്കും.വരലക്ഷ്മി പറഞ്ഞു.മമ്മൂട്ടി ചിത്രം കസബയിലൂടെ മലയാളത്തിലേക്ക് എത്തിയ വരലക്ഷ്മി കാറ്റ്, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

കുറഞ്ഞ കാലം കൊണ്ട് തന്നെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടി തമിഴിന് പുറമെ മലയാളം, തെലുങ്ക് ഭാഷകളിലും സജീവമാണ്. ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നടി
 

Varalaxmi Sarathkumar Breaks Silence On Casting Couch

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES