Latest News

പെണ്ണിന് സമാധാനമായി ജീവിക്കാന്‍ പറ്റിയ ഇങ്ങനെയൊരു നാട് ലോകത്ത് എവിടെയാണുള്ളത്;ഗോകുല്‍ സുരേഷിനൊപ്പം നായികമാരായി അനുശ്രീയും പ്രയാഗയും; ഉള്‍ട്ട ട്രെയ്ലര്‍ കാണാം

Malayalilife
 പെണ്ണിന് സമാധാനമായി ജീവിക്കാന്‍ പറ്റിയ ഇങ്ങനെയൊരു നാട് ലോകത്ത് എവിടെയാണുള്ളത്;ഗോകുല്‍ സുരേഷിനൊപ്പം നായികമാരായി അനുശ്രീയും പ്രയാഗയും; ഉള്‍ട്ട ട്രെയ്ലര്‍ കാണാം

ഗോകുല്‍ സുരേഷ് നായകനായെത്തുന്ന ഉള്‍ട്ടയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. വ്യത്യസ്തമായ ഒരു  ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ നര്‍മത്തിന് പ്രാധാന്യം നല്‍കുന്നതാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.

സ്ത്രീകള്‍ എല്ലാ കാര്യങ്ങളിലും മുന്നില്‍നില്‍ക്കുന്ന ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ദീപസ്തംഭം മഹാശ്ചര്യം, അച്ഛനെയാണെനിക്കിഷ്ടം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉള്‍ട്ട.
 
ഗോകുല്‍ സുരേഷ്, പ്രയാഗ മാര്‍ട്ടിന്‍, അനുശ്രീ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സിപ്പി ക്രിയേറ്റീവ് വര്‍ക്കിസിന്റെ ബാനറില്‍ ഡോ. സുഭാഷ് സിപ്പിയാണ് നിര്‍മ്മിക്കുന്നത്. രമേഷ് പിഷാരഡി, രഞ്ജി പണിക്കര്‍, ശാന്തി കൃഷ്ണ, കെ.പി.എ.സി ലളിത, സേതുലക്ഷ്മി, തസ്നിഖാന്‍, രചന നാരായണന്‍ കുട്ടി, തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.


 

Ulta Official Trailer Suresh Poduval Gokul Suresh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES