മോഹന്‍ലാല്‍- സിദ്ദിഖ് ചിത്രം 'ബിഗ് ബ്രദറി'ന്റെ രണ്ടാം ട്രെയ്‌ലര്‍ എത്തി. തീപ്പൊരി ഡയലോഗും ആക്ഷനും നിറച്ചതാണ് ട്രെയിലര്‍ .ലേഡീസ് ആന്‍ഡ് ജെന്റില്‍മാന് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍.മോഹന്‍ലാലിന്റെ ഹിറ്റ് ഡയലോഗ് ആയ നര്‍ക്കോട്ടിക്ക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് ട്രെയ്ലറില്‍ ഉപയോഗിക്കുന്നുണ്ട്.സാധാരണക്കാരനായ ഒരാള്‍ അസാധാരണമായ ഭൂതകാലം എന്ന ടാഗിലാണ് ചിത്രം എത്തുന്നത്.
25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നതും സിദ്ദിഖ് തന്നെയാണ്. ഷാമാന്‍ ഇന്റര്‍നാഷനലിന്റെ ബാനറില്‍ സിദ്ധിഖ്,ഷാജി ന്യൂയോര്‍ക്ക്,മനു ന്യൂയോര്‍ക്ക്,ജെന്‍സോ ജോസ്,വൈശാഖ് രാജന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മിര്‍ണ മേനോന്‍ നായികയാവുന്നു.
അനൂപ് മേനോന്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍,സര്‍ജോനാ ഖാലിദ്,സിദ്ധിഖ്, ദേവന്‍, ടിനി ടോം,ഇര്‍ഷാദ്,ഷാജു ശ്രീധര്‍,ജനാര്‍ദ്ദനന്‍,ദിനേശ് പണിക്കര്‍, മുകുന്ദന്‍,മജീദ്,അപ്പ ഹാജ,നിര്‍മ്മല്‍ പാലാഴി,അബു സലീം,ജയപ്രകാശ്,സുധി കൊല്ലം,ശംഭൂ,ഹണി റോസ് എന്നിവര്‍ പ്രധാനതാരങ്ങളാകുന്നു.
ബോളിവുഡ് താരങ്ങളായ അര്‍ബാസ് ഖാന്‍,ചേതന്‍ ഹന്‍സ് രാജ്,ആസിഫ് ബസ്റ,ആവാന്‍ ചൗധരി എന്നിവരും ബിഗ് ബ്രദറില്‍ അഭിനയിക്കുന്നുണ്ട്.സച്ചിദാനന്ദനായി മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.വിഷ്ണുവായി അനൂപ് മേനോന്‍, മനുവായി സര്‍ജാനോ ഖാലിദ് എന്നിവര്‍ അഭിനയിക്കുന്നു.2020 ജനുവരി 16 ന് ചിത്രം തിയേറ്ററില്‍ എത്തും. നേരത്തെ ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തുവിട്ടിരുന്നു.ദീപക് ദേവ് സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചത് ജിത്തു ദാമോദര്‍ ആണ്.