രജനികാന്ത് നായകനായ 'ജയിലര്‍' പ്രഖ്യാപനം തൊട്ട് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. ബീസ്റ്റിന് ശേഷം നെല്‍സണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ജയിലര്‍. രജനികാന്ത് നായകനാകുന്ന ചിത്രത്തിലേക്ക് നായികമായി എത്തുന്ന തമന്നയാണ്. തമന്നയുടെ ചിത്രം അണിയറക്കാര്‍ പുറത്തുവിട്ടു. ആദ്യമായാണ് തമന്ന രജനീകാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്.
കഴിഞ്ഞ ദിവസം തെലുങ്കില്‍ മികച്ച ക്യാരക്ടര്‍ റോളുകളിലും കോമഡി രംഗങ്ങളിലും തിളങ്ങിയ സുനില്‍ 'ജയിലറി'ല്‍ എത്തിയത് സൂചിപ്പിക്കുന്ന പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. മലയാളത്തിന്റെ മോഹന്‍ലാല്‍ കന്നഡയിലെ ശിവരാജ്കുമാര്‍ എന്നിവരും 'ജയിലറു'ടെ ഭാഗമാകുന്നതിനാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്.
ഏപ്രില്‍ 14-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടെങ്കിലും ചിത്രം ഓഗസ്റ്റില്‍ എത്തുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വരുന്നത്.ഷൂട്ടിംഗ് തീരാന്‍ വൈകുമെന്നതിനാല്‍ റിലീസ് ഡേറ്റ് മാറ്റിയിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ വര്‍ഷം ഓഗസ്റ്റ് പതിനൊന്നിന് ആണ് ജയിലര്‍ റിലീസ് ചെയ്യാന്‍ പോകുന്നത്. ആ സമയത്ത് മറ്റ് വമ്പന്‍ തമിഴ് ചിത്രങ്ങള്‍ റിലീസ് പ്രഖ്യാപിച്ചിട്ടില്ല എന്നതും സ്വാതന്ത്ര്യ ദിനത്തിന്റെ അവധി കൂടി ഉള്‍പ്പെടുന്ന വീക്കെന്‍ഡ് ആണെന്നതും ജയിലറിന്റെ ഒരു മെഗാ റിലീസിനാണ് കളമൊരുക്കുന്നത്
പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. ചെന്നൈയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്തതതാണ്.
റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു 'അണ്ണാത്തെ'യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണിത്. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ 'ജയിലര്‍' ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.
തിരക്കഥയില്‍ തന്റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അരങ്ങേറ്റമായ 'കോലമാവ് കോകില'യിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നെല്‍സണ്‍. കരിയര്‍ ബ്രേക്ക് നല്‍കിയത് ശിവകാര്‍ത്തികേയന്‍ നായകനായ 'ഡോക്ടര്‍' ആയിരുന്നു.
ഏറ്റവും ഒടുവില്‍ നെല്‍സണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത് വിജയ് ചിത്രമായ 'ബീസ്റ്റ്' ആയിരുന്നു. 'ബീസ്റ്റ്' എന്ന ചിത്രം തിയറ്ററില്‍ പരാജയമായിരുന്നു. 'ജയിലറി'ലൂടെ വന്‍ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് നെല്‍സണ്‍. വിവിധ ഭാഷകളിലെ വമ്പന്‍ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നതിനാല്‍ ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന പ്രൊജക്റ്റായി മാറാന്‍ 'ജയിലര്‍'ക്ക് ആയിട്ടുണ്ട്.