ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലര്‍. സണ്‍പിക്ച്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ച ജയിലര്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ബോക്സോഫില്‍ നിന്ന് 500 കോടിക്ക് മുകളില്‍ നേടിയിരുന്നു.ഓഗസ്റ്റ് ഒന്നിന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ആഘോഷങ്ങള്‍ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. ഒടിടി റിലീസിലും വലിയ പ്രതികരണമാണ് ചിത്രം നേടിയത്. ഇപ്പോള്‍ ജയിലറിന് രണ്ടാം ഭാഗം വരുമെന്ന വാര്‍ത്തകളാണ് സജീവമാകുന്നത്.
ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലന്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ജയിലറിന്റെ ചരിത്ര വിജയത്തിന് ശേഷം രണ്ടാം ഭാഗം വരുമെന്നും ഇതിനോട് അനുബന്ധിച്ച് നെല്‍സണ് അഡ്വാന്‍സ് തുക കൈമാറിയെന്നും ഇദ്ദേഹം ട്വീറ്റ് ചെയ്യുന്നു.
55 കോടിയാണ് അഡ്വാന്‍സ് ആയി നെല്‍സണ് നല്‍കിയത്. തലൈവര്‍ 170, തലൈവര്‍ 171 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയിലര്‍2 പ്രഖ്യാപിക്കും. അനിരുദ്ധ് തന്നെ ആകും രണ്ടാം ഭഗത്തിന് സംഗീതം ഒരുക്കുകയെന്നും വിവരമുണ്ട്.
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രജനികാന്ത് നിറഞ്ഞാടിയപ്പോള്‍ മോഹന്‍ലാലും ശിവരാജ് കുമാറും വിനായകനും വേറിട്ട പ്രകടനം കാഴ്ചവച്ചു. ഒരു സംവിധായകന്‍ എന്ന നിലയില്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെ തിരിച്ചുവരവ് ആയിരുന്നു ചിത്രം.
ഷങ്കര്‍, ആറ്റ്‌ലി, ലോകേഷ് കനകരാജ് എന്നിവരാണ് തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ ശബളം വാങ്ങിക്കുന്ന സംവിധായകര്‍. എന്നാല്‍ ഇവരെയും കടത്തിവെട്ടുന്ന പ്രതിഫലം ആകും ജയിലര്‍ 2ല്‍ നെല്‍സണ് ലഭിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, രണ്ടാം ഭാഗത്തില്‍ വിനായകന്‍ ഉണ്ടായിരിക്കില്ല. കാരണം ആദ്യഭാഗത്തില്‍ വിനായകന്‍ മരിക്കുന്നതായി കാണിച്ചിട്ടുണ്ട്.