ഇത്തവണത്തെ കാന്‍ ചലച്ചിത്രോത്സവ വേദിയില്‍ സ്വന്തം സിനിമയുടെ പ്രീമിയര്‍ കാണാനായെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന വിശേഷണം സ്വന്തമാക്കി സണ്ണി ലിയോണി. സണ്ണി അഭിനയിച്ച കെന്നഡി എന്ന ചിത്രമാണ് കാനില്‍ മിഡ്‌നൈറ്റ് സ്‌ക്രീനിങ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി സംവിധായകന്‍ അനുരാഗ് കശ്യപിനൊപ്പം സണ്ണി റെഡ് കാര്‍പ്പറ്റില്‍ ചുവടുവെച്ചിരുന്നു. ഇപ്പോള്‍ സണ്ണിയെ പ്രശംസിച്ചുകൊണ്ട് ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ രംഗത്തെത്തിയിരിക്കുകയാണ്.
നീ കാന്‍സിലെ വെളിച്ചമാണ്. ഇതിനെ വിശേഷിപ്പിക്കാന്‍ കൃത്യമായ മറ്റൊരു വാക്കില്ല. ഞാന്‍ എന്റെ കണ്ണുകൊണ്ട് ചരിത്രത്തിന് സാക്ഷിയായി. എല്ലാവര്‍ക്കും അവരുടേതായ യാത്രകളുണ്ട്. പക്ഷേ എല്ലാവര്‍ക്കും അവരുടെ സ്വപ്നം പിടിച്ചെടുക്കാനാവില്ല. നീ ലക്ഷക്കണക്കിന് പേര്‍ക്ക് പ്രചോദനമാണ്- ഡാനിയല്‍ വെബ്ബര്‍ കുറിച്ചു.
'എന്റെ കരിയറിലെ ഏറ്റവും അഭിമാനകരമായ നിമിഷം! ഈ നിമിഷത്തിന് നന്ദി അനുരാഗ് കശ്യപ്. ഒപ്പം നിങ്ങളുമായി സ്‌ക്രീന്‍ പങ്കിടാന്‍ എന്നെ അനുവദിച്ചത് രാഹുല്‍ ഭട്ടിനും നന്ദി' റെഡ്കാര്‍പ്പെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചു.
പോസ്റ്റിന് മറുപടിയുമായി സണ്ണി ലിയോണിയുമെത്തി. ഇത് എന്റെ മാത്രം നിമിഷമായിരുന്നില്ലെന്നും നമ്മുടെ നിമിഷമായിരുന്നു എന്നുമാണ് സണ്ണി കുറിച്ചത്. തന്നെ ഇവിടെ എത്തിക്കാന്‍ ഒരുപോലെ കഷ്ടപ്പെട്ടെന്നും താരം പറഞ്ഞു. സണ്ണിയുടെ റെഡ് കാര്‍പ്പറ്റ് ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു പോസ്റ്റ്
. ഹൈ സ്ലിറ്റ് സാറ്റിന്‍ ഗൗണ്‍ ധരിച്ചാണ് സണ്ണി എത്തിയത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത കെന്നഡിയാണ് കാനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രാഹുല്‍ ഭട്ടാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.