Latest News

സണ്ണി ലിയോണ്‍ നായികയായി എത്തുന്ന മലയാളം വെബ് സീരിസ് ഉടന്‍ റിലീസിന്; മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍ സീരിസില്‍ വമ്പന്‍ താരനിര

Malayalilife
സണ്ണി ലിയോണ്‍ നായികയായി എത്തുന്ന മലയാളം വെബ് സീരിസ് ഉടന്‍ റിലീസിന്; മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍ സീരിസില്‍ വമ്പന്‍ താരനിര

ബോളിവുഡ് താരം സണ്ണി ലിയോണി വെബ് സീരിസിലൂടെ വീണ്ടും മലയാളത്തില്‍ എത്തുന്നു എച്ച്.ആര്‍ ഒ.ടി.ടിയിലൂടെ പ്രദര്‍ശനത്തിനെത്തുന്ന പാന്‍ ഇന്ത്യന്‍ സുന്ദരി എന്ന വെബ് സീരീസിലാണ് സണ്ണി ലിയോണി മലയാളത്തില്‍ അഭിനയിക്കുന്നത്.

എച്ച്ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീന പ്രതാപന്‍ നിര്‍മ്മിക്കുന്ന  'പാന്‍ ഇന്ത്യന്‍ സുന്ദരി'യുടെ  കഥയും സംവിധാനവും നിര്‍വഹിക്കുന്നത് സതീഷാണ്.  പ്രിന്‍സി ഡെന്നിയും ലെനിന്‍ ജോണിയും ചേര്‍ന്നാണ് തിരക്കഥ. മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍ സീരിസാണ് 'പാന്‍ ഇന്ത്യന്‍ സുന്ദരി'.

അപ്പാനി ശരത്, മാളവിക എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന സീരീസില്‍ മണിക്കുട്ടന്‍ ജോണി ആന്റണി, ജോണ്‍ വിജയ്, ഭീമന്‍ രഘു, സജിത മഠത്തില്‍, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരന്‍, നോബി മാര്‍ക്കോസ് തുടങ്ങി വന്‍താരനിര അണിനിരക്കുന്നു. 

മലയാളം തമിഴ് കന്നഡ തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി HR OTT-യിലൂടെയാണ് സീരിസ് റിലീസ് ചെയ്യുക...ഛായഗ്രഹണം രവിചന്ദ്രന്‍, കലാസംവിധാനം മധു രാഘവന്‍,  ചിത്ര സംയോജനം  അഭിലാഷ് ബാലചന്ദ്രന്‍ എന്നിവരാണ്. ശ്യാം പ്രസാദാണ്  'പാന്‍ ഇന്ത്യന്‍ സുന്ദരി' എന്ന ഈ സീരീസിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത.  ബാക്ക്ഗ്രൗണ്ട് മ്യുസിക് ഗോപി സുന്ദര്‍,  ചീഫ് അസോസിയേറ്റ് : അനന്തു പ്രകാശന്‍ , ലൈന്‍ പ്രൊഡ്യൂസര്‍ :എല്‍ദോ സെല്‍വരാജ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ : സംഗീത് ശ്രീകണ്ഠന്‍, ഡാന്‍സ് കൊറിയോഗ്രാഫര്‍ : DJ സിബിന്‍, ആക്ഷന്‍ കോറിയോഗ്രഫര്‍: അഭിഷേക് ശ്രീനിവാസ്, പിആര്‍ഒ ആതിര ദില്‍ജിത് എന്നിവരാണ്.

sunny leone in malayalam web serie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES