പതിമൂന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി നടി സണ്ണി ലിയോണി. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറുമായുള്ള വിവാഹ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചുകൊണ്ടുള്ള സണ്ണി ലിയോണിയുടെ കുറിപ്പ് വൈറലാവുകയാണ്. നല്ല സമയങ്ങളില്‍ മാത്രമല്ല, മോശമായ സമയത്തും ഒരുമിച്ചായിരിക്കുമെന്ന് തങ്ങള്‍ ദൈവത്തോട് വാഗ്ദാനം ചെയ്തുവെന്ന് അവര്‍ കുറിച്ചു.
'ദൈവം നമ്മെയും കുടുംബത്തെയും സ്‌നേഹത്താല്‍ അനുഗ്രഹിച്ചിരിക്കുന്നു! ഈ പാത എന്നെന്നേക്കുമായി കൈകോര്‍ത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു, പ്രിയപ്പെട്ടവനേ.. വാര്‍ഷിക ആശംസകള്‍!', സണ്ണി ലിയോണി കുറിച്ചു. 2011-ലാണ് ഡാനിയല്‍ വെബ്ബറിനെ സണ്ണി ലിയോണി വിവാഹം ചെയ്തത്. 2017-ല്‍ മകള്‍ നിഷയെ ദത്തെടുത്തു. ഒരു വര്‍ഷത്തിന് ശേഷം ഇരുവര്‍ക്കും വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളായ നോഹും ആഷറും ജനിച്ചു.
അഭിനേത്രിയും മോഡലുമായ സണ്ണി ലിയോണി ഇന്ത്യന്‍ സിനിമ രംഗത്തെ നിറ സാന്നിധ്യമാണ്. കേരളത്തിലും ഏറെ ആരാധകരുളള നടിയാണ് സണ്ണി ലിയോണി. വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും സണ്ണി ചുവട് വച്ചിരുന്നു. അതിലെ ' മോഹ മുന്തിരി' എന്ന ഗാനരംഗത്തിലാണ് സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ടത്. സോഷ്യല്‍ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്.