Latest News

ഉദയനാണ് താരത്തിലെ എന്റെ തല, എന്റെ ഫുള്‍ ഫിഗര്‍ ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ചത്; കഥ പറയുമ്പോള്‍ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് മമ്മൂട്ടിയുമായി വഴക്ക് ഉണ്ടായി;മോഹന്‍ലാല്‍ രാജീവ് നാഥിനെ വിളിച്ച് കേണല്‍ പദവി കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചത് വിചിത്രമായി; ശ്രീനിവാസന്‍ തുറന്ന് പറയുമ്പോള്‍

Malayalilife
ഉദയനാണ് താരത്തിലെ എന്റെ തല, എന്റെ ഫുള്‍ ഫിഗര്‍ ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ചത്; കഥ പറയുമ്പോള്‍ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് മമ്മൂട്ടിയുമായി വഴക്ക് ഉണ്ടായി;മോഹന്‍ലാല്‍ രാജീവ് നാഥിനെ വിളിച്ച് കേണല്‍ പദവി കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചത് വിചിത്രമായി; ശ്രീനിവാസന്‍ തുറന്ന് പറയുമ്പോള്‍

ടന്‍, സംവിധായകന്‍, തിരക്കഥകൃത്ത് തുടങ്ങി എല്ലാ മേഖലയിലും വിജയം നേടിയ മലയാളികളുടെ പ്രിയപ്പെട്ട താരം ശ്രീനിവാസന്‍ സിനിമദെകിന് നല്കിയ അഭിമുഖത്തിലൂടെ സിനിമാ ലോകത്തെ വിശേഷങ്ങള്‍ പങ്ക് വക്കുകയാണ്.തന്റെ അസുഖത്തെക്കുറിച്ചും മക്കളെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ പങ്ക് വക്കുന്നതിനൊപ്പം മോഹന്‍ലാല്‍ മമ്മൂട്ടി, ഇന്നസെന്റ്, നെടുമുടി വേണു തുടങ്ങിയ താരങ്ങളോടുള്ള അടുപ്പവും അവര്‍ക്കൊപ്പമുള്ള അനുഭവങ്ങളും നടന്‍ ഓര്‍ത്തെടുക്കുകയാണ്. 

മമ്മൂട്ടിയും മോഹന്‍ലാലുമായും ഉണ്ടാകാറുള്ള പിണക്കത്തെക്കുറിച്ച് മനസ് തുറു. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് പലപ്പോഴും ശ്രീനിവാസന്‍ തുറന്നു പറച്ചിലുകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അതിലൊന്നും അവര്‍ക്ക് യാതൊരു നീരസവും തോന്നാറില്ലെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. മോഹന്‍ലാലിന് നീരസം അശ്ശേഷമില്ല എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. അതേസമയം, മമ്മൂട്ടിയായി പലപ്പോഴും ഏറ്റുമുട്ടുമെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. പിന്നാലെ കഥ പറയുമ്പോള്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ പ്രശ്നത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നുണ്ട്.

കഥ പറയുമ്പോള്‍ എന്ന സിനിമയുടെ സമയത്ത് ഞങ്ങള്‍ ഭയങ്കരമായി ഏറ്റുമുട്ടി. ഞാനും മുകേഷും കൂടെ നിര്‍മ്മിച്ച സിനിമയായിരുന്നു അത്. കഥ നേരത്തെ മമ്മൂട്ടിയോട് പറഞ്ഞത്. പിന്നീട് അഡ്വാന്‍സ് നല്‍കാന്‍ ഞാനും മുകേഷും അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. നിങ്ങളുടെ കയ്യില്‍ നിന്നും ഞാന്‍ അഡ്വാന്‍സ് വാങ്ങാനോ! അത് വേണ്ട. ആ കാശ് വേറെ ആര്‍ക്കെങ്കിലും കൊടുത്തോളൂവെന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. 

നിങ്ങള്‍ പൈസ വാങ്ങിയിട്ടല്ലേ അഭിനയിക്കുന്നത് എന്ന് ഞാന്‍ ചോദിച്ചു. അത് ഞാന്‍ വാങ്ങേണ്ടവരുടെ കയ്യില്‍ നിന്നും വാങ്ങിക്കോളാം, നിങ്ങള്‍ എനിക്ക് തരണ്ട, നിങ്ങളുടെ കയ്യില്‍ നിന്നും ഞാന്‍ വാങ്ങില്ല എന്ന് മമ്മൂട്ടി പറഞ്ഞു. എന്നാല്‍ ഓവര്‍സീസ് റൈറ്റ്സ് എഴുതട്ടെ എന്ന് ചോദിച്ചു. അത് നിങ്ങള്‍ക്ക് ഞാന്‍ കുല്‍ഷന് നല്ല വിലയ്ക്ക് വിറ്റു തരാം, പക്ഷെ നിങ്ങളുടെ ഒരു പൈസയും എനിക്ക് വേണ്ട. അങ്ങനെ മമ്മൂട്ടി ഒരു പൈസയും വാങ്ങിയില്ലെന്ന് ശ്രീനിവാസന്‍ പറയുന്നു. 

പിന്നീട് തെടുപുഴയില്‍ ഷൂട്ടിംഗ് നടക്കുകയാണ്. മേക്കപ്പ് മാന്‍ ജോര്‍ജിനെ വിളിച്ചപ്പോള്‍ മറ്റു കാര്യങ്ങളൊന്നും തീരുമാനിച്ചില്ല എന്നാണല്ലോ സാര്‍ പറഞ്ഞത് എന്ന് ചോദിച്ചു. മറ്റു കാര്യങ്ങള്‍ എന്താണെന്ന് നമുക്ക് അറിയില്ലല്ലോ. ഷൂട്ടിംഗ് തുടങ്ങിപ്പോയി. പുള്ളിയുടെ ഏഴ് ദിവസം വേണം. 
ഞാന്‍ മുകേഷിനെ വിളിച്ചു. ഒന്ന് നേരിട്ട് പോയി ചോദിക്കാന്‍ പറഞ്ഞു. അങ്ങനെ മുകേഷ് പോയി. നിങ്ങള്‍ ഏഴല്ലല്ലോ മൂന്ന് ദിവസം മതി എന്നാണല്ലോ പറഞ്ഞതെന്ന് മമ്മൂട്ടി ചോദിച്ചു. കള്ളം പറയുകയാണ്. ഉഡായിപ്പ് ആണെന്ന് അതോടെ മനസിലായെന്ന് ശ്രീനിവാസന്‍ പറയുന്നു. 

''ഏഴ് ദിവസം തന്നെയാണെന്ന് മുകേഷ് പറഞ്ഞു. ഏഴ് ദിവസം ആണെങ്കില്‍ ടേംസ് ആന്റ് കണ്ടീഷന്‍സ് മാറുമെന്ന് പറഞ്ഞു. മൊത്തം തട്ടിപ്പാണെന്ന് മനസിലായി. ഞാന്‍ ഇക്കാര്യം ഇന്നസെന്റിനോട് പറഞ്ഞു. അവനോട് പോകാന്‍ പറ, മോഹന്‍ലാലിനെ വിളിക്കു എന്ന് ഇന്നസെന്റ് പറഞ്ഞു. എന്റെ കുഴപ്പം അതല്ല. ഇങ്ങനെ ഒരു അഹങ്കാരിയായി മമ്മൂട്ടി തന്നെ വേണം. എന്നാലേ ആളുകള്‍ക്ക് ഫീല്‍ ചെയ്യൂ. ജാഡയും അഹങ്കാരവുമൊക്കെയുള്ള ആളു തന്നെയായിരിക്കണം. എന്നാലേ വിശ്വസിക്കൂ'' ശ്രീനിവാസന്‍ പറയുന്നു. ഷൂട്ട് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് താന്‍ മമ്മൂട്ടിയെ വിളിച്ചു. 

നിങ്ങള്‍ ഇതുവരെ നമുക്കൊക്കെ പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്. പക്ഷെ ഈ പടത്തിലേക്ക് അഭിനയിക്കാന്‍ വേണ്ടി ബുദ്ധിമുട്ടുകയോ അതിനായി ഇങ്ങോട്ട് വരികയോ വേണ്ട എന്ന് മമ്മൂട്ടിയോട് പറഞ്ഞു. ഈ പടത്തിന്റെ ഷൂട്ട് നടക്കുമ്പോള്‍ ആ ജില്ലയില്‍ നിങ്ങള്‍ ഉണ്ടാകരുത്! എന്ന് പറഞ്ഞ് താന്‍ ഫോണ്‍ വിളിച്ചു. മമ്മൂട്ടി തിരികെ വിളിച്ചതിന് കണക്കില്ല. നാട്ടില്‍ പാട്ടായാല്‍ ഇമേജിനെ ബാധിക്കുമോ എന്ന് കരുതിയാണ് വിളിക്കുന്നതെന്നും ശ്രീനിവാസന്‍ പറയുന്നത്. ഒടുവില്‍ മമ്മൂട്ടി മുകേഷിനെ വിളിച്ച് തനിക്ക് പൈസ വേണ്ട, എത്ര ദിവസം വേണമെങ്കിലും വന്ന് അഭിനയിക്കാമെന്ന് പറഞ്ഞുവെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. 

സരോജ് കുമാര്‍ എന്ന കഥാപാത്രത്തെക്കുറിച്ചും ആ സിനിമ മോഹന്‍ലാലിനെ കളിയാക്കാനായി ചെയ്തതാണോ എന്ന ചോദ്യത്തിനും ശ്രീനിവാസന്‍ മറുപടി നല്കി.

മോഹന്‍ലാലിനെ മാത്രമല്ല സരോജ് കുമാര്‍ എന്ന കഥാപാത്രം കളിയാക്കുന്നതെന്ന് ശ്രീനിവാസന്‍ പറയുന്നു. കപില്‍ദേവിന് കേണല്‍ പദവി ലഭിച്ച സമയത്ത് മോഹന്‍ലാല്‍ രാജീവ് നാഥിനെ വിളിച്ച് തനിക്ക് കേണല്‍ പദവി ലഭിക്കുമോ എന്ന് ചോദിച്ചിരുന്നെന്നും അത് വിചിത്രമായി തോന്നിയിരുന്നെന്നും ശ്രീനിവാസന്‍ പറയുന്നു.അതാണ് സരോജ് കുമാര്‍ എന്ന ചിത്രത്തിനുള്ള ഇന്‍സ്പിരേഷനെന്നും ശ്രീനിവാസന്‍ പറഞ്ഞു. 'ഇതൊക്കെ ഇങ്ങനെ കിട്ടേണ്ട സാധനം ആണോ? നമുക്ക് ആത് ആസ്വദിക്കാന്‍ പറ്റുമോ? എനിക്ക് പറ്റില്ല, അതാണ് തുടക്കം.

രാജീവ് നാഥ് സൈനിക് സ്‌കൂളില്‍ പഠിച്ചതാണ്, തിരുവനന്തപുരം കഴക്കൂട്ടത്ത്. ആ ബന്ധമൊക്കെ വച്ചാണ് മോഹന്‍ലാലിന് കേണല്‍ പദവി കിട്ടുന്നതെന്ന്, രാജീവ് നാഥ് പറയുന്നത് ഞാന്‍ ടിവിയില്‍ കണ്ടിട്ടുണ്ട്. ആ സിനിമയുടെ തുടക്കം അതൊക്കെയായിരുന്നു,' ശ്രീനിവാസന്‍ പറഞ്ഞു. താരത്തിന്റെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

സരോജ് കുമാറില്‍ അധികവും മമ്മൂട്ടിയാണെന്നും ശ്രീനിവാസന്‍ പറയുന്നു. സിനിമ ഇറങ്ങിയ സമയത്ത് തന്നെ സിനിമയിലെ കൂളിംഗ് ഗ്ലാസ് സംഗതിയെല്ലാം മമ്മൂട്ടിയാണെന്ന് അന്ന് തന്നെ ചര്‍ച്ചയായിരുന്നു. സിനിമയിലെ എന്റെ തല എന്റെ ഫുള്‍ ഫിഗര്‍ സംഭവവും മമ്മൂട്ടിയാണെന്നും ശ്രീനി പറയുന്നു. മഴയെത്തും മുന്‍പെ എന്ന സിനിമ ഇറങ്ങിയ സമയം. അതേദിവസം തന്നെയാണ് മോഹന്‍ലാലിന്റെ സ്ഫടികവും റിലീസ് ചെയ്യുന്നത്. രണ്ടും ഓടിയ സിനിമകളാണ്. അന്ന് ഞാനും മമ്മൂട്ടിയും കൊച്ചിന്‍ ഹനീഫയും ഒരു മീറ്റിംഗിന് പോവുകയായിരുന്നു. വണ്ടി ഓടിക്കുന്നത് മമ്മൂട്ടിയാണ്. റോഡ് സൈഡില്‍ സ്ഫടികത്തിന്റെയും മഴയെത്തും മുന്‍പെയുടെയും പോസ്റ്ററുകളുണ്ട്.

ഇതുകണ്ട് മമ്മൂട്ടി പറഞ്ഞു. സ്ഫടികത്തിന്റെ പോസ്റ്റര്‍ കണ്ടോ? മോഹന്‍ലാല്‍ മാത്രം. നമ്മുടെ പോസ്റ്ററില്‍ ശോഭനയും പിന്നെയും ആരൊക്കെയോ ഉണ്ട്. നീ ആ മാധവന്‍ നായരെ വിളിച്ച് എന്റെ മാത്രം പോസ്റ്റര്‍ വെയ്ക്കാന്‍ പറ. അപ്പോള്‍ ഞാന്‍ പറഞ്ഞു. ഞാന്‍ വിളിച്ചാല്‍ ഒരു പ്രശ്നമുണ്ട്. എന്റെ മുഖം വെച്ച് പോസ്റ്ററടിക്കാന്‍ പറയും. അതിന് ശേഷം മമ്മൂട്ടി അധികം പ്രോത്സാഹിപ്പിക്കാന്‍ വന്നിട്ടില്ല. ശ്രീനിവാസന്‍ പറയുന്നു.

തുടര്‍ന്ന് മീറ്റിങ് സ്ഥലത്ത് എത്തിയപ്പോള്‍ മാധവന്‍ നായര്‍ അവിടെയുണ്ട്. മമ്മൂട്ടി കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോയപ്പോള്‍ ഞാന്‍ ഓടി മാധവന്‍ നായരുടെ അടുത്ത് പോയി. ഇങ്ങനൊരു പ്രശ്‌നം വരുന്നുണ്ട്, എന്തെങ്കിലും മറുപടി കണ്ടുവച്ചോ എന്ന് പറഞ്ഞു. പുള്ളീട മുഖം മാത്രമായിട്ടുള്ള ഫ്‌ലക്‌സ് വേണമെന്ന് പറയുമെന്ന് പറഞ്ഞു. മീറ്റിംഗ് കഴിഞ്ഞ് പോകാനിറങ്ങിയപ്പോള്‍ അദ്ദേഹത്തെ വീണ്ടും കണ്ടു. പറഞ്ഞതു പോലെ തന്നെ മമ്മൂട്ടി വന്നു. പക്ഷെ തല്‍ക്കാലത്തേക്ക് രക്ഷപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. എങ്ങനെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, മോഹന്‍ലാലിന്റെ കഴിഞ്ഞ രണ്ടുമൂന്ന് സിനിമകള്‍ വീക്കായിരുന്നു. അതുകൊണ്ട് മോഹന്‍ലാലിന് അതിന്റെ ആവശ്യമുണ്ട്, നിങ്ങള്‍ക്ക് അതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ചതോടെ തീര്‍ന്നു..., ഉദയനാണ് താരത്തില്‍ ഞാന്‍ പറയുന്നില്ലേ 'എന്റെ തല, എന്റെ ഫുള്‍ ഫിഗര്‍' അത് മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ ആഗ്രഹമാണ് ഞാന്‍ ആ സിനിമയില്‍ പറഞ്ഞത്' ശ്രീനിവാസന്‍ പറഞ്ഞു.

മമ്മൂട്ടിക്ക് മൂന്നാമതും മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച 1998 ല്‍ ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് പുരസ്‌കാരം വാങ്ങാന്‍ പോയപ്പോഴുണ്ടായ രസകരമായ സംഭവും ശ്രീനിവാസന്‍ പറയുന്നുണ്ട്്. ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് അവാര്‍ഡ് ലഭിച്ചപ്പോള്‍ ഞെട്ടിയത് ലെനിന്‍ രാജേന്ദ്രനെപ്പോലുള്ള ബുദ്ധിജീവികളായിരുന്നു ഞെട്ടിച്ചത്. ഞാന്‍ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നൊന്നുമില്ല. ആ വര്‍ഷം മമ്മൂട്ടിയും അജയ് ദേവഗണും കൂടി അവാര്‍ഡ് പങ്കിടുകയായിരുന്നു. ഞങ്ങള്‍ രണ്ടുപേരും അവാര്‍ഡ് സ്വീകരിക്കാനായി സദസ്സില്‍ ഇരിക്കുകയാണ്. അന്ന് പ്രസിഡന്റ് കെആര്‍ നാരായണനാണ്.

വേദിയില്‍ ആങ്കറിങ് നടത്തുന്നയാള്‍ മമ്മൂട്ടിയെക്കുറിച്ച് പറയുമ്പോള്‍ രണ്ടാം തവണയാണ് അദ്ദേഹം ദേശീയ അവാര്‍ഡ് നേരിടുന്നതെന്ന് പറഞ്ഞു. ഇതുകേട്ടതും സദസ്സിലിരുന്ന മമ്മൂട്ടി 'നോ' എന്നും പറഞ്ഞ് ഒറ്റ അലര്‍ച്ചയായിരുന്നു. കെ ആര്‍ നാരായണന്‍ ഞെട്ടിപ്പോയി. പിന്നീട് മരിക്കുന്നത് അവരെ അദ്ദേഹം ആ ഞെട്ടല്‍ മറന്നിട്ടില്ല. അയാള്‍ പേടിച്ചുപോയി. എന്തോ വെടിവെപ്പോ മറ്റോ വരുന്നുണ്ടെന്ന് അദ്ദേഹം കരുതിക്കാണും. പിന്നീട് അവര്‍ തിരുത്തുകയും ചെയ്‌തെന്നും ശ്രീനിവാസന്‍ പറയുന്നു.

അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടായെങ്കിലും അത്ഭുതമൊന്നും ഉണ്ടായിരുന്നില്ല. പുരസ്‌കാരം കിട്ടുമെന്നും ഇല്ലെന്നുമൊക്കെയുള്ള അവസ്ഥയായിരുന്നതിനാല്‍ ഒരു നിസംഗതയായിരുന്നുവെന്നും നടന്‍ പങ്ക് വച്ചു. ആ സമയത്ത്് അതിനേക്കാള്‍ വലിയ പ്രതിസന്ധിയിലുമായിരുന്നു ഞാന്‍. പാവം പാവം രാജകുമാരന്റെ എഴുത്തില്‍പ്പെട്ട് ഉരുകുകയായിരുന്നു. ആ സമയത്ത് അധികം സന്തോഷിക്കാനൊന്നും പറ്റിയിരുന്നില്ല. ആ സമയം വരെ ബുദ്ധിജീവി സിനിമകള്‍ക്ക് മാത്രമായിരുന്നു അവാര്‍ഡ് ലഭിച്ചുകൊണ്ടിരുന്നത്. ദേശീയ അവാര്‍ഡ് ആര്‍ക്കൊക്കെയായിരിക്കുമെന്ന് തലേദിവസം അറിഞ്ഞിരുന്നു. പിറ്റേ ദിവസത്തെ പത്രത്തില്‍ അജയ് ദേവഗണ്‍, മമ്മൂട്ടി എന്നിവരുടെ ഫോട്ടോയ്‌ക്കൊപ്പം എന്റെ ഫോട്ടോയുമുണ്ടായിരുന്നു. അന്ന് ഞാന്‍ കൂത്തുപറമ്പിലെ വീട്ടിലാണ്. ഉച്ചയായപ്പോള്‍ മമ്മൂട്ടിയുടെ ഒരു ഫോണ്‍. അദ്ദേഹം അങ്ങനെ എന്നെ വിളിക്കുന്ന ആളൊന്നുമില്ല.


ദേശീയ അവാര്‍ഡ് കിട്ടിയിട്ടും അങ്ങോട്ട് വിളിച്ച് അഭിനന്ദിച്ചില്ല എന്നതുകൊണ്ട് വിളിക്കുകയാണ്. പിടികൊടുക്കില്ലെന്ന് ഞാനും തീരുമാനിച്ചു. നിരവധി കാര്യങ്ങള്‍ സംസാരിച്ചെങ്കിലും അവാര്‍ഡ് വിഷയത്തിലേക്ക് വന്നില്ല. വേറെ എന്തൊക്കെയുണ്ട് വിശേഷം എന്ന് ചോദിച്ചു. എന്നിട്ടും ഞാന്‍ വീഴാതാഴപ്പോള്‍ എന്നെ കുറേ തെറി പറഞ്ഞുകൊണ്ട് പേപ്പര്‍ ഒന്നും കണ്ടില്ലേയെന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ ഉടനെ 'സോറി, പേപ്പര്‍ കണ്ട ഉടനെ നിങ്ങളെ വിളിക്കണമെന്ന് കരുതിയാണ്. പക്ഷെ അജയ് ദേവ്ഗണിന്റെ നമ്പര്‍ കിട്ടിയില്ല. രണ്ടുപേരേയും ഒരുമിച്ചല്ലേ വിളിക്കാന്‍ പറ്റൂ' എന്ന് ചോദിച്ചു. അപ്പോള്‍ വീണ്ടും എന്നെ കുറെ തെറി പറഞ്ഞു. എന്തായാലും ആ തമാശ പുള്ളിക്ക് ഇഷ്ടപ്പെട്ടു. അദ്ദേഹം അത് മറ്റുള്ളവരോട് പറഞ്ഞെന്നും ശ്രീനിവാസന്‍ പറയുന്നു.

ആശുപത്രിയിലായ നാളുകളെ കുറിച്ചും നടന്‍ പങ്ക് വച്ചത് ഇങ്ങനെയാണ്. രണത്തെ കുറിച്ച് തനിക്ക് ഇപ്പോള്‍ പേടിയില്ല. താന്‍ അഞ്ചാറ് തവണ മരിച്ചു കഴിഞ്ഞു എന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

'മരണം എനിക്കിപ്പോള്‍ ഒരു വിഷയം അല്ല, കാരണം ഞാന്‍ അഞ്ചാറ് പ്രാവശ്യം മരിച്ചു. ശ്വാസംമുട്ടല്‍ വന്ന് ബോധം പോയപ്പോള്‍ അതൊക്കെ മരണം ആയിരുന്നു. വേദന കൊണ്ട് ഞാന്‍ പുളഞ്ഞിട്ടുണ്ട്. ഹോസ്പിറ്റല്‍ വരെ എത്തില്ലെന്ന് ഞാന്‍ പേടിച്ചിട്ടുണ്ട്. വേദന സഹിക്കാന്‍ പറ്റില്ല. അതിനേക്കാള്‍ നല്ലത് മരണമാണെന്ന് തോന്നും.''

''അപ്പോള്‍ പിന്നെ മരണത്തെ പേടിയില്ല. ബോധം പോയി ആദ്യം എത്തുന്നത് എറണാകുളം മെഡിക്കല്‍ സെന്ററിലാണ്. 24 മണിക്കൂര്‍ കഴിഞ്ഞാണ് ബോധം വരുന്നത്. സിപിആര്‍ കഴിഞ്ഞു എന്ന് അതിന് ശേഷമാണ് ആള്‍ക്കാര്‍ പറയുന്നത്. അതിനിടയില്‍ മരിച്ചാല്‍ താന്‍ പോലും അറിയില്ല'' എന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.

Sreenivasan about mohanlal and mammotty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES