Latest News

ഷൈന്‍ നിഗത്തിന് പുതിയ മുഖം ഖുര്‍ബാനി; ടീസര്‍ പുറത്തിറങ്ങി

Malayalilife
 ഷൈന്‍ നിഗത്തിന് പുതിയ മുഖം ഖുര്‍ബാനി; ടീസര്‍ പുറത്തിറങ്ങി

ര്‍.ഡി.എക്‌സ്. എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ അക്ഷന്‍ രംഗങ്ങളിലൂടെ മിന്നിത്തിളങ്ങിയ ഷെയ്ന്‍ നിഗത്തിന്റെ പുതിയ രൂപവും ഭാവവും പകരുന്ന ചിത്രം എത്തുന്നു'കുര്‍ബാനി 'ഈ ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തുവിട്ടു.

പ്രധാനമായും യൂത്തിനെ ആകര്‍ഥിക്കുന്ന ഒരു ലൗ സ്റ്റോറിയാണന്ന് ഈ ടീസര്‍വ്യക്തമാക്കുന്നു 'നവാഗതനായ ജിയോവി' തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈറാണ് നിര്‍മ്മിക്കുന്നത്.യഥാര്‍ത്ഥ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ലായെന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിന്റെ അവതരണം.

എല്ലാവരും അവഗണിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന ഒരു യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥാ പുരോഗതി.ഇങ്ങനെയുള്ള ഒരാളിന്റെ മനസ്സില്‍ കടന്നുവരുന്ന ഒരു വാശിയുണ്ട്. ആ വാശി നാടിനും സമൂഹത്തിനും ഗുണകരമാകുന്നതില ക്കുള്ള കടന്നുവരവ്.ആരോടുമുള്ള വ്യക്തി വൈരാഗ്യമില്ലാതെ ആരെയും എതിര്‍ക്കാതെ , ലഷ്യം നേടാനായിട്ടുള്ള അവന്റെ ശ്രമത്തിനു പിന്‍ബലമായി പ്രകൃതിയും സമൂഹവും അവനിലേക്ക് എത്തപ്പെടുന്നതാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.ആര്‍ഷാചാന്ദ്നി ബൈജുവാണ് നായിക.

മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്‌സ്, മധുര മനോഹര മോഹം, രാമചന്ദ്രബോസ്& കമ്പനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ആര്‍ഷാ ചാന്ദ്‌നി ബൈജുചാരുഹാസന്‍,സൗബില്‍ ഷാഹിര്‍, ജോയ് മാത്യു, ഹരിശ്രീ അശോകന്‍ ഹരീഷ് കണാരന്‍,, ജയിംസ് ഏല്യാ, ശീജിത്ത് രവി, കോട്ടയം പ്രദീപ്, സജി പ്രേംജി, ഇന്‍ഡ്യന്‍, സുധി കൊല്ലം, അജയ് മാത്യ നന്ദിനി എന്നിവരും പ്രധാന താരങ്ങളാണ്.

ഗാനങ്ങള്‍ - കൈതപ്രം, മനു മഞ്ജിത്ത്, അജീഷ് ദാസന്‍,സംഗീതം - എം.ജയചന്ദ്രന്‍. അഫ്‌സല്‍ യൂസഫ്, മുജീബ് മജീദ്. റോബിന്‍ ഏബ്രഹാം,
ഛായാഗ്രഹണം - സുനോജ് വേലായുധന്‍,
എഡിറ്റിംഗ് - ജോണ്‍ കുട്ടി.കലാസംവിധാനം - സഹസ്ബാല.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - സൈനുദ്ദീന്‍'
പ്രൊഡക്ഷന്‍ ഡിസൈനര്‍ - സഞ്ജു ജെ.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷെമീജ് കൊയിലാണ്ടി.
വര്‍ണ്ണ ചിത്ര റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

Read more topics: # കുര്‍ബാനി
Shane Nigam Qurbani Official Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES