29ാം വിവാഹവാര്‍ഷികത്തിന് എന്ത് സമ്മാനമാണ് ഗൗരിക്ക് നല്‍കിയത്?; ആരാധകന്റെ ചോദ്യത്തിന് ഷാരൂഖ് ഖാന്റെ മറുപടി ഇങ്ങനെ

Malayalilife
topbanner
29ാം വിവാഹവാര്‍ഷികത്തിന് എന്ത് സമ്മാനമാണ് ഗൗരിക്ക് നല്‍കിയത്?; ആരാധകന്റെ ചോദ്യത്തിന് ഷാരൂഖ് ഖാന്റെ മറുപടി ഇങ്ങനെ

ബോളിവുഡ് സൂപ്പര്‍താരമാണ് ഷാരൂഖ് ഖാന്‍. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് ഉള്ളത്. ആര്യന്‍ എന്ന മകനും സുഹാന എന്ന മകളും അബ്രാം എന്ന മകനുമാണ് താരത്തിന്റെ മക്കള്‍. ഗൗരിയാണ് ഷാരൂഖിന്റെ ഭാര്യ. ബോളിവുഡിലെ ഏറ്റവും റൊമാന്റിക് ജോഡി എന്നാണ് ഇവരെ അറിയപ്പെടുന്നത്.  ബോളിവുഡ് താരങ്ങള്‍ പോലും ഇവരുടെ ജീവിതം ആസൂയയോടെയാണ് നോക്കുന്നത്. ഭാര്യയെ എപ്പോഴും ഹാപ്പിയാക്കി കൊണ്ടു പോകാന്‍ ഷാരൂഖ് ശ്രമിക്കാറുണ്ട്. ഇതാണ് തങ്ങളുടെ ദാമ്പത്യത്തിന്റെ രഹസ്യമെന്ന് നടന്‍ പല അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.

പ്രണയവിവാഹമായിരുന്നു ഇവരുടേത്. അടുത്തിടെയായിരുന്നു താരദമ്പതികളുടെ 29ാം വിവാഹവാര്‍ഷികം. ഇപ്പോള്‍ വിവാഹവാര്‍ഷകവുമായി ബന്ധപ്പെട്ട് ഒരു ആരാധകന്റെ ചോദ്യത്തിന് താരം നല്കിയ മറുപടിയാണ് ഹൃദയം കീഴടക്കുന്നത്.

ഈ മാസം 25നായിരുന്നു ഷാരുഖിന്റേയും ഗൗരിയുടേയും 29ാം വിവാഹവാര്‍ഷികം. അതിന് പിന്നാലെ താരം സോഷ്യല്‍ മീഡിയയില്‍ നടത്തിയ ആസ്‌ക് എസ്ആര്‍കെ സെഷനിലാണ് രസകരമായ ചോദ്യവുമായി ആരാധകന് എത്തിയത്. 29ാം വിവാഹ വാര്ഷികത്തിന് ഗൗരി ഖാന് എന്ത് സമ്മാനമാണ് നല്കിയത് എന്നായിരുന്നു ചോദ്യം. ഗൗരി ഖാനോടുള്ള പ്രണയം നിറച്ചുകൊണ്ടാണ് ചോദ്യത്തിന് ഷാരുഖ് മറുപടി നല്കിയത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനത്തിന് ഞാന് എന്ത് നല്കാനാണ് എന്നായിരുന്നു താരം കുറിച്ചത്.

srk

എന്തായാലും ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ഷാരുഖിന്റെ മറുപടി. ദമ്പതികളെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 1991 ലാണ് ആറുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഷാരുഖ് ഖാനും ഗൗരിയും വിവാഹം ചെയ്യുന്നത്. ഇതിന് പിന്നാലെയായിരുന്നു താരം സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. വിവാഹസമയം ഷാരൂഖിന് 26 വയസും ഗൗരിക്ക് 21 വയസുമായിരുന്നു പ്രായം. ലാന്‍ഡ് ഫോണില്‍ കൂടി പ്രണയിച്ച കഥയും. ഗൗരിയൊട് സംസാരിക്കാനായി പെണ്‍കുട്ടിയുടെ ശബ്ദത്തില്‍ വീട്ടിലേക്ക് വിളിക്കുമെന്നുമെല്ലാം ഷാരൂഖ് പില്‍ക്കാലത്ത് വെളിപ്പെടുത്തിയിരുന്നു

 

What gift can I give to the biggest gift in my life? https://t.co/MPV5ZNjqb8

— Shah Rukh Khan (@iamsrk) October 27, 2020

 

Shah Rukh Khan and Gauri Khan celebrates wedding anniversary

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES