Latest News

ഷാറൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ വിഷമത്തിലാണ്; വിരഹത്തിന്റെ തീവ്രതയിൽ താരപുത്രി

Malayalilife
ഷാറൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ വിഷമത്തിലാണ്; വിരഹത്തിന്റെ തീവ്രതയിൽ താരപുത്രി

സിനിമ മേഖലയിലെ താരങ്ങളെ പോലെ തന്നെ അവരുടെ മക്കളും സെലിബ്രിറ്റി പട്ടം നേടിയവരാണ്. പ്രേക്ഷകർ താരകുടുംബങ്ങളിലെ വിശേഷങ്ങൾ എല്ലാം തന്നെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. നിമിഷനേരം കൊണ്ടാണ് താരകുടുംബത്തിലെ വിശേഷങ്ങളെല്ലാം ശ്രദ്ധ നേടുന്നത്. ഇതിനിടയില്‍ ഭാവിയില്‍ ഇവരും സിനിമയിലേക്കെത്തുമെന്ന തരത്തിലുള്ള പ്രവചനങ്ങളും  അരങ്ങേറാറുണ്ട്.

 മലയാളികള്‍ക്ക് ബോളി വുഡ് ലോകത്തിലെ താരങ്ങളും ഏറെ പ്രിയപെട്ടവരാണ്. അത്തരത്തിൽ  ഏറെ പ്രിയങ്കരനായ നടന്‍ ഷാറൂഖ് ഖാന്റെ മകളുടെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വന്ന് നിറയുന്നത്.  താരപുത്രിയായ സുഹാന ഖാന്‍ ഏറെ വിഷമത്തിലാണ് എന്നുള്ള വാര്‍ത്തകളാണ് ഇപ്പോൾ  പുറത്തുവരുന്നത്. അതിനു പിന്നില്‍ ഒരു കാരണവും ഉണ്ട്.

 സുഹാനയെ ഏറെ തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ അസാന്നിധ്യം അസ്വസ്ഥയാക്കുന്നു. വിരഹത്തിന്റെ തീവ്രത വ്യക്തമാക്കുന്ന വിധത്തിലാണ് താര പുത്രി അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ചിത്രം സൂചിപ്പിക്കുന്നത്. സുഹാന സുഹൃത്തിനൊപ്പമുള്ള ചിത്രത്തിന് 'മിസ് യൂ ' എന്ന അടിക്കുറിപ്പാണ് നല്‍കിയിരിക്കുന്നത്.

നിരവധിപേരാണ് സുഹാനയുടെ പോസ്റ്റിന്  അഭിപ്രായം രേഖപ്പെടുത്തിയത്.  'സുന്ദരി ' എന്നാണ് ഉറ്റ സുഹൃത്തായ ഷാനയ കപൂര്‍ കമന്റ് നല്‍കിയത്. ലണ്ടനിലുള്ള സുഹാനയുടെ ചില ഉറ്റസുഹൃത്തുക്കളും പോസ്റ്റിനോട് പ്രതികരിച്ചു. 'മിസ്സ് യു', 'ലവ് യു' എന്നിങ്ങനെ തുടരുന്നു കമന്റുകള്‍.

Shah Rukh Khan daughter Suhana Khan instagram post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES