സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റിക്കൊണ്ട് നിരവധി ട്രാന്‍സ്‌ഡെന്‍ഡേഴ്‌സാണ് വിവാഹിതരാകുന്നതും ഉയര്‍ന്ന സ്റ്റാറ്റസ്സില്‍ ജീവിക്കുന്നതും. സെലിബ്രിറ്റി ലോകത്ത് പ്രശസ്തരായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളൊക്കെ ടാര്ന്‍സ് ജെന്‍ഡേഴ്‌സ ആണ്. പ്രശസ്തയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് സീമ വിനീത്. സമൂഹത്തില്‍ നിരവധി അവഗണനകള്‍ നേരിടുന്ന വിഭാഗമാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. എന്നാല്‍ ഇന്ന് തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും സമൂഹത്തില്‍ മുന്നോട്ടു വരാനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഇന്ന് ഫാഷന്റെയും മേക്കപ്പിന്റെയും ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ പലരും ട്രാന്‍സ് വ്യക്തിത്വങ്ങളാണ്. എന്നാൽ ഇപ്പോൾ സീമ തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവച്ച് എത്തിയിരിക്കുകയാണ്.
എന്നാൽ ഇപ്പോൾ സാരി ഉടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കലക്കൻ ടിപ്‌സുമായി എത്തുകയാണ് സീമ. തനിക്ക് ഏറ്റവും കംഫർട്ടബിളായ വസ്ത്രമാണ് സാരിയെന്ന ആമുഖത്തോടെയാണ് സീമ തന്റെ വിഡിയോയിലൂടെ പറഞ്ഞ് തുടങ്ങുന്നത്. സാരിയുടെ പ്ലീറ്റ് എടുക്കുന്ന കാര്യത്തിലാണ് പലർക്കും കൺഫ്യൂഷൻ. സാരിയുടുക്കുമ്പോൾ മറ്റൊരാളുടെ സഹായവും തേടേണ്ടി വരും. പക്ഷേ ഒറ്റയ്ക്ക് ഉടുക്കുന്ന കാര്യത്തിൽ താൻ കോൺഫിഡന്റാണെന്ന് സീമ പറയുന്നു. ടീച്ചർമൊരൊക്കെ ഉടുക്കുന്നതു പോലെ സാരി ഒതുങ്ങി ഇരിക്കാനാണ് ഇഷ്ടം. ഒരുകാലത്ത് സാരിയുടുത്ത് സുന്ദരിയാകാൻ താൻ ഒരുപാട് കൊതിച്ചിരുന്നുവെന്നും സാരി ടിപ്‌സിനിടെ സീമ പറഞ്ഞു.
അടുത്തിടെ ഒരു പ്രണയം ഉണ്ടെന്ന് താരം വെളിപ്പെടുത്തിയിരുന്നു. തീർച്ചയായും പ്രണയം ഉണ്ടായിട്ടുണ്ട്. ഒന്നും രണ്ടും വർഷം ഒന്നുമല്ല. ഒരു എട്ടുവർഷക്കാലം പ്രണയിച്ചിട്ടുണ്ട്. പുള്ളിക്കാരൻ മെഡിക്കൽ ഫീൽഡിൽ ഉള്ള ആളാണ്. ആദ്യം കാണാതെ ആയിരുന്നു സംസാരം. പിന്നീടാണ് കാണുന്നത്. അതും കഴിഞ്ഞു രണ്ടുവർഷം കഴിഞ്ഞപ്പോൾ ആണ് ഞാൻ അറിയുന്നത് പുള്ളിക്കാരൻ വിവാഹിതൻ ആണ് എന്ന്. അന്ന് ഞാൻ ഒരു ചെറിയ കുട്ടിയായിരുന്നു, കാര്യങ്ങൾ ഒന്നും മനസിലാക്കാൻ ആകാത്ത പക്വത കുറഞ്ഞ പ്രായം ആയിരുന്നു. അന്നെനിക്ക് ഒരു പതിനെട്ടോ പത്തൊൻപതോ ആയിരുന്നു പ്രായം. സ്റ്റേജ് ഷോയൊക്കെ നടക്കുന്ന സമയത്താണ് കാണുന്നതും പരിചയപ്പെടുന്നതും. എന്നാൽ രണ്ടുവർഷം കഴിഞ്ഞപ്പോഴാണ് പറയുന്നത് ഞാൻ വിവാഹിതൻ ആണ് കുട്ടികൾ ഉണ്ട്, മറച്ചുവച്ചതാണ് എന്ന്. അപ്പോൾ അത് വലിയ ഷോക്കിങ് ആയിരുന്നു. എന്നാലും ആ പ്രായത്തിൽ എനിക്ക് എന്ത് വേണം എന്നറിയാൻ പോലും പറ്റാത്തസമയം . എല്ലാവരും ഒപ്പോസ് ചെയ്തിരിക്കുന്ന ഒരു സമയം കൂടി ആയിരുന്നു അത്. അപ്പോൾ വേറെ ഒരു സ്ഥലത്തുനിന്നും സ്‌നേഹവും കെയറും കിട്ടുമ്പോൾ അങ്ങോട്ടെ പോകൂ. അവർ വെറുത്താലും ആ സ്‌നേഹത്തിനു വേണ്ടി എന്തും ചെയ്യുന്ന സമൂഹം ആണ് ട്രാൻസ്. ഇന്ന് ചിന്തിക്കുമ്പോൾ അത് മോശം ആണ് എന്ന് ഞാൻപറയും.