Latest News

ബസ് കണ്ടക്ടറില്‍ നിന്ന് സൂപ്പര്‍ സ്റ്റാറിലേക്ക് എത്തിയ തലൈവരുടെ ജീവിതം വെള്ളിത്തിരയിലേക്ക്; അവകാശം സ്വന്തമാക്കി  ബോളിവുഡ് നിര്‍മ്മാതാവ് സാജിത് നഡ്വാല              

Malayalilife
 ബസ് കണ്ടക്ടറില്‍ നിന്ന് സൂപ്പര്‍ സ്റ്റാറിലേക്ക് എത്തിയ തലൈവരുടെ ജീവിതം വെള്ളിത്തിരയിലേക്ക്; അവകാശം സ്വന്തമാക്കി  ബോളിവുഡ് നിര്‍മ്മാതാവ് സാജിത് നഡ്വാല              

ന്ത്യന്‍ സിനിമയില്‍ ഏെറ ആരാധകരുളള നടനാണ് രജനികാന്ത്. ശിവാജി റാവു ഗെയ്ക്‌വാദ് എന്ന രജനികാന്ത് ബസ് കണ്ടക്ടറില്‍ നിന്ന് സിനിമാ ലോകത്തെ സൂപ്പര്‍താരമായി വളര്‍ന്നത് ഒരു സിനിമാ കഥ പോലെ ഏവര്‍ക്കും അറിയുന്ന കാര്യമാണ്. ഇപ്പോഴിതാ രജനികാന്തിന്റെ ജീവിതവും സിനിമയായി എത്തുന്നു എന്നാണ് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹംഗാമ.കോം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് സാജിത് നഡ്വാല രജനികാന്തിന്റെ ജീവിത കഥ സിനിമയാക്കാനുള്ള അവകാശം കരസ്ഥമാക്കി. ഇപ്പോള്‍ സല്‍മാന്‍ നായകനായി എത്തുന്ന എആര്‍ മുരുകദോസ് ചിത്രം സിക്കന്തറിന്റെ നിര്‍മ്മാണഘട്ടത്തിലാണ് സാജിത് നഡ്വാല. അതിന് ശേഷമായിരിക്കും രജനി ചിത്രത്തിലേക്ക് കടക്കുക. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ഒരു ബയോപികിന്റെ അവകാശം നേടാന്‍ ചെലവാക്കിയ ഏറ്റവും കൂടിയ തുക രജനികാന്തിന് വാഗ്ദാനം ചെയ്തു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന 'വേട്ടയ്യന്‍' എന്ന ചിത്രത്തിലാണ് രജനി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രമാണ് രജനി അടുത്താതായി കമ്മിറ്റ് ചെയ്തിരിക്കുന്നത്.
 

Sajid Nadiadwala bags rights for Rajinikanths biopic

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES