Latest News

ചെന്നൈ അപ്പോളോയില്‍ ചികിത്സയിലിരിക്കുന്ന രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരം; ഹൃദയ സംബന്ധമായ ചികിത്സയ്ക്ക് വിധേയനായ താരം ഇന്ന് ആശുപത്രി വിടും

Malayalilife
ചെന്നൈ അപ്പോളോയില്‍ ചികിത്സയിലിരിക്കുന്ന രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരം; ഹൃദയ സംബന്ധമായ ചികിത്സയ്ക്ക് വിധേയനായ താരം ഇന്ന് ആശുപത്രി വിടും

ശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. താരം വ്യാഴാഴ്ച ആശുപത്രി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് രജനിയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശങ്കപ്പെടാനൊന്നുമില്ലെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലില്‍ വീക്കം കണ്ടെത്തി. ശസ്ത്രക്രിയ ഒഴിവാക്കി, ട്രാന്‍സ് കത്തീറ്റര്‍ രീതിയിലൂടെ ചികിത്സിച്ചതായും പ്രശ്‌നം പരിഹരിച്ചതായും ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കി. 

ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. സായ് സതീഷാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. രക്തക്കുഴലുകളിലെ വീക്കം ഇല്ലാതാക്കാന്‍ അയോര്‍ട്ടയില്‍ ഒരു സ്റ്റെന്റ് ഇട്ടിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം നടന്‍ ആശുപത്രി വിടുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.കടുത്ത വയറുവേദനയെ തുടര്‍ന്നാണ് രജിനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read more topics: # രജനികാന്ത്.
rajinikanth to be discharged

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES