Latest News

ഉദയനിധി സ്റ്റാലിനെക്കുറിച്ചുള്ള ചോദ്യം; എന്നോട് രാഷ്ട്രീയം ചോദിക്കരുത്, ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്; ദേഷ്യപ്പെട്ട് രജനികാന്ത്

Malayalilife
 ഉദയനിധി സ്റ്റാലിനെക്കുറിച്ചുള്ള ചോദ്യം; എന്നോട് രാഷ്ട്രീയം ചോദിക്കരുത്, ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്; ദേഷ്യപ്പെട്ട് രജനികാന്ത്

നിരവധി ആരാധകരുള്ള താരമാണ് രജനികാന്ത്. അദ്ദേഹത്തിന്റേതായ പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ രാഷ്ട്രീയം ചോദിച്ചതിന് മാധ്യമങ്ങളോട് ദേഷ്യപ്പെട്ടിരിക്കുകയാണ് സ്‌റ്റൈല്‍ മന്നന്‍. മുന്‍ നടനും നിര്‍മാതാവുംരജ ഡിഎംകെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെക്കുറിച്ചുള്ള ചോദ്യമാണ് രജനികാന്തിനെ രോക്ഷാകുലനാക്കിയത്.

അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വേട്ടയ്യന്റെ ഓഡിയോ റിലീസിന്റെ ഭാഗമായി ചെന്നൈയില്‍ എത്തിയതായിരുന്നു നടന്‍. ഈ വേളയിലാണ് മാധ്യമങ്ങള്‍ ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയാകും എന്ന അഭ്യൂഹത്തേക്കുറിച്ച് ചോദിച്ചത്. എന്നോട് രാഷ്ട്രീയം ചോദിക്കരുത്. ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതേസമയം, വേട്ടയ്യന്‍ എന്ന ചിത്രമാണ് നടന്റേതായി ഇനി പുറത്തെത്താനുള്ളത്. ഒക്ടോബര്‍ പത്തിന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് വിവരം. 'ജയ് ഭീം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകന്‍ ജ്ഞാനവേല്‍ ഒരുക്കുന്ന വമ്പന്‍ താരനിരയുള്ള ഒരു ആക്ഷന്‍ എന്റര്‍ടെയ്നര്‍ ചിത്രമാണ് വേട്ടയ്യന്‍.

റിട്ട. പോലീസ് ഓഫിസറുടെ വേഷത്തിലാണ് രജനികാന്ത് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത് എന്നാണ് വിവരം. 32 വര്‍ഷങ്ങള്‍ക്കു ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയെന്ന പ്രത്യേകത കൂടിയുണ്ട്. അതേസമയം, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, റിതിക സിങ്, ദുഷാര വിജയന്‍ എന്ന് തുടങ്ങി വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്. രജനികാന്തിന്റെ 170-ാം ചിത്രമാണ് ഇത്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കൂലി എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. വിശാഖപട്ടണത്ത് ഷൂട്ടിങ് പുരോഗമിക്കുകയാണ്. രജനികാന്തിന്റെ സ്‌റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലന്‍ ഭാവങ്ങള്‍ കൂലിയിലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ചിത്രം എല്‍സിയുവിന്റെ ഭാഗമല്ല. ഇന്ത്യയിലേക്ക് സിംഗപ്പൂര്, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില് നിന്നുള്ള സ്വര്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്ട്ട്. ചിത്രത്തില്‍ ശ്രുതി ഹാസന്‍ നായികയായേക്കും. സണ് പിക്‌ചേഴ് സിന്റെ ബാനറില് കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്.

ലിയോയുടെ വന് വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. അതേസമയം സിനിമയ്ക്കായി രജനികാന്ത് വാങ്ങിയ പ്രതിഫലത്തെ കുറിച്ച് ചര്‍ച്ചകളുണ്ടായി. ഷാരൂഖ് ഖാനേക്കാള് പ്രതിഫലം സ്വീകരിക്കുന്ന താരം രജനികാന്താകാന്‍ സാധ്യതയുണ്ട് എന്നും 280 കോടി വരെ ലഭിച്ചേക്കുമെന്നുമെന്നാണ് റിപ്പോര്ട്ടുകള്.

 

Read more topics: # രജനികാന്ത്.
political questions irritating rajinikanth

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES