Latest News

എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മോശമായ കാര്യമാണത്; തനിക്ക് ഇരുപതു വയസ് പ്രായമേ തനിക്കന്ന് ഉണ്ടായിരുന്നൊള്ളൂ; തീരെ ചെറുപ്പമായിരുന്നില്ലെയെന്ന് കരുതി ആശ്വസിക്കുന്നു; മാതാപിതാക്കള്‍ എന്ന് ഒന്നിച്ചു പറയുമെങ്കിലും വ്യത്യസ്ത വ്യക്തിത്വങ്ങള്‍തന്നെയാണ്;അമൃത സിങ്ങുമായുള്ള ആദ്യ വിവാഹത്തെക്കുറിച്ച് മനസ് തുറന്ന് സെയ്ഫ് അലി ഖാന്‍

Malayalilife
topbanner
എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മോശമായ കാര്യമാണത്; തനിക്ക് ഇരുപതു വയസ് പ്രായമേ തനിക്കന്ന് ഉണ്ടായിരുന്നൊള്ളൂ; തീരെ ചെറുപ്പമായിരുന്നില്ലെയെന്ന് കരുതി ആശ്വസിക്കുന്നു; മാതാപിതാക്കള്‍ എന്ന് ഒന്നിച്ചു പറയുമെങ്കിലും വ്യത്യസ്ത വ്യക്തിത്വങ്ങള്‍തന്നെയാണ്;അമൃത സിങ്ങുമായുള്ള ആദ്യ വിവാഹത്തെക്കുറിച്ച് മനസ് തുറന്ന് സെയ്ഫ് അലി ഖാന്‍

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായ സെയ്ഫ് അലിഖാന്റെ ആദ്യ വിവാഹം 20ാം വയസിലായിരുന്നു. അമൃത സിങ്ങുമായുള്ള വിവാഹമോചനത്തിന് ശേഷം താരം ബൂളിവൂഡ് നടി കരീന കപൂറിനെ വിവാഹം കഴിക്കുകയാണുണ്ടായത്. 2004ലാണ് സെയ്ഫും അമൃതയും വിവാഹമോചിതരാകുന്നത്. 2012ലാണ് സെയ്ഫ് കരീന കപൂറിനെ വിവാഹം ചെയ്യുന്നത്. ഇപ്പോള്‍ തന്റെ ആ്ദ്യ വിവാഹത്തെക്കുറിച്ച് സെയ്ഫ് ആദ്യമായി മനസ് തുറക്കുകയാണ്.

ജീവിതത്തില്‍  സംഭവിച്ച ഏറ്റവും മോശമായ കാര്യമായിരുന്നു അതെന്നാണ് സെയിഫ് പറയുന്നത്. ചിന്തിക്കാന് പോലും കഴിയാത്തത്ര വിചിത്രമായ ഒന്നാണ് അതെന്നും അത് മനസില്‍നിന്ന് ഒരിക്കലും പോകില്ലെന്നും സെയ്ഫ് പറഞ്ഞു.

എന്റെ ജീവിതത്തില് സംഭവിച്ച ഏറ്റവും മോശമായ കാര്യമാണത്. അത് മനസില്‍നിന്ന് ഒരിക്കലും പോകുമെന്നു തോന്നുന്നില്ല. ചില കാര്യങ്ങള്‍നമ്മളുടെ പരിധിയില്‍നില്ക്കില്ല. എനിക്കന്ന് ഇരുപതു വയസ്സല്ലേ ഉണ്ടായിരുന്നുള്ളൂ. തീരെ ചെറുപ്പമായിരുന്നില്ലേയെന്നും കരുതി ഞാന്‍ ആശ്വസിക്കുന്നു. കേള്‍ക്കുമ്പോള്‍വളരെ മോശമായി തോന്നാം. പക്ഷേ അത് തീര്‍ത്തും വിചിത്രമായൊരു കാര്യമാണ്. ചിന്തിക്കാന്‍ പോലും കഴിയാത്തത്ര വിചിത്രം അടുത്തിടെ നല്കിയ അഭിമുഖത്തിലാണ് സെയ്ഫ് മനസ്സുതുറന്നത്.

മാതാപിതാക്കള്‍ എന്ന് ഒന്നിച്ചു പറയുമെങ്കിലും അവര്‍ വ്യത്യസ്ത വ്യക്തിത്വങ്ങള്‍തന്നെയാണ്. ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് സന്തോഷം പകരുന്ന അന്തരീക്ഷമുള്ള വീട് എന്നത് പ്രധാനമാണ്. ഒരുകുട്ടിയും അത് ലഭിക്കാതെ വളരരുത്. എന്നാല്‍ അതവര്‍ക്ക് നല്കുക എന്നത് എളുപ്പവുമല്ല. കുടുംബമെന്നാല്‍ അതിലെ അംഗങ്ങള്‌ക്കെല്ലാം ഒരുപോലെ ബഹുമാനം കല്പിക്കുന്ന ഒന്നാകണം സെയിഫ് പറഞ്ഞു. പരസ്പരം പരാതി പറയുന്ന ഒരു സാഹചര്യമുണ്ടാകരുതെന്നും കുട്ടികള്ക്ക് നല്കാവുന്ന ഏറ്റവും വലിയ കാര്യമാണതെന്നും സെയിഫ് കൂട്ടിച്ചേര്‍ത്തു

Saif Ali Khan says about ex-wife Amrita Singh

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES