Latest News

കരിയറിന്റെ തുടക്കക്കാലത്ത് രാത്രി 'ഡിന്നറിന്' പോകാമെന്ന് പറഞ്ഞ് സിനിമാ രംഗത്തുള്ളവര്‍ തന്നെ സമീപിക്കുമായിരുന്നു;  ഒപ്പം പോകാഞ്ഞതിനാല്‍ പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്; താരമായി മാറിയിട്ടും ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നു; ബോളിവുഡില്‍ കാസ്റ്റിംഗ് കൗച്ചിനും ലൈംഗിക ചൂഷണത്തിനും ഇരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് റിച്ച ഛദ്ദ

Malayalilife
കരിയറിന്റെ തുടക്കക്കാലത്ത് രാത്രി 'ഡിന്നറിന്' പോകാമെന്ന് പറഞ്ഞ് സിനിമാ രംഗത്തുള്ളവര്‍ തന്നെ സമീപിക്കുമായിരുന്നു;  ഒപ്പം പോകാഞ്ഞതിനാല്‍ പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്; താരമായി മാറിയിട്ടും ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നു; ബോളിവുഡില്‍ കാസ്റ്റിംഗ് കൗച്ചിനും ലൈംഗിക ചൂഷണത്തിനും ഇരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് റിച്ച ഛദ്ദ

മാസാന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് റിച്ച ഛദ്ദ. എന്നാല്‍ മലയാളികള്‍ ഈ നടിയെ അറിയാന്‍ തുടങ്ങിയത് ഒരു കാലത്ത് തെന്നിന്ത്യ്ന്‍ സിനിമയുടെ രോമാഞ്ചമായിരുന്ന ഷക്കീലയുടെ ബയോപിക് അവതരിപ്പിക്കുന്ന വാര്‍ത്തയെത്തിയതോടെയാണ്. ഇപ്പോളിതാ നടി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. സിനിമാ ലോകത്ത് കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും ലൈംഗീക ചൂഷണങ്ങളെക്കുറിച്ചുമുള്ള നടിയുടെ തുറന്ന് പറച്ചിലുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ബോളിവുഡില്‍ താന്‍ കാസ്റ്റിംഗ് കൗച്ചിനും ലൈംഗിക ചൂഷണങ്ങള്‍ക്കും ഇരയായിട്ടുണ്ടെന്ന് നടി റിച്ച ഛദ്ദ തുറന്ന് പറയുകയായിരുന്നു. കരിയറിന്റെ തുടക്കക്കാലത്ത് രാത്രി 'ഡിന്നറിന്' പോകാമെന്ന് പറഞ്ഞ് സിനിമാ രംഗത്തുള്ളവര്‍ തന്നെ സമീപിക്കുമായിരുന്നെന്നും എന്നാല്‍ അവരുടെ യഥാര്‍ത്ഥ ഉദ്ദേശം മനസ്സിലാക്കി താന്‍ വിട്ട് നില്‍ക്കാറാണ് പതിവെന്നും റിച്ച പറയുന്നു.

രാത്രി ഡിന്നറിന് പോകാമെന്ന് പറഞ്ഞ് സമീപിക്കുമായിരുന്നു. അവരുടെ യഥാര്‍ഥ ഉദ്ദേശം മനസിലാക്കി താന്‍ വിട്ട് നില്‍ക്കാറാണ് പതിവ്. ഡിന്നര്‍ കഴിച്ചെന്ന് പറഞ്ഞാലും നിര്‍ബന്ധിക്കുമായിരുന്നു. ശ്രദ്ധേയായ താരമായി മാറിയിട്ടും ഇത്തരം പ്രശ്നങ്ങള്‍ വരുന്നുണ്ട്. അത്തരത്തില്‍ 'ഡിന്നറിന്' പോകാഞ്ഞതിനാല്‍ പല അവസരങ്ങളും എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്'' എന്നും റിച്ച പിങ്ക്വില്ലയുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.

തന്റെ കരിയറില്‍ ഇതുപോലെ പല തരത്തിലുള്ള ലൈംഗിക ചൂഷണങ്ങള്‍ക്കുംഇരയായിട്ടുണ്ടെന്നും റിച്ച പറയുന്നു. അഗ്‌നിപാത്ത്'എന്ന ചിത്രത്തില്‍ ഹൃത്വിക് റോഷന്റെ അമ്മയായി അഭിനയിക്കാനും തന്നെ ഒരു കാസ്റ്റിംഗ് ഏജന്റ് വിളിച്ചിരുന്നതായും റിച്ച പറഞ്ഞു.

Read more topics: # റിച്ച ഛദ്ദ
Richa Chadha Opens Up About Facing Casting Couch

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES