സിനിമയിൽ മാദകത്വം കൊണ്ട് നിറഞ്ഞുനിന്ന സിൽക്ക് സ്മിതയുടെ ബയോപിക് രാജ്യത്ത് ഏറെ ശ്രദ്ധേയമായിരുന്നു. വിദ്യാബാലനായിരുന്നു സിൽക്കിന്റെ വേഷത്തിൽ രംഗത്തെത്തിയത്. ഇപ്പോഴിതാ ഒരു ഒരു കാലത്ത് മലയാള സിനിമയിൽ മാത്രമല്ല, തെന്നിന്ത്യൻ സിനിമയിൽ തന്നെ തരംഗം തീർത്ത ഷക്കീലയുടെ ജീവചരിത്രവും അണിയറയിൽ ഒരുങ്ങുകയാണ്.
തെന്നിന്ത്യൻ മാദക റാണി ഷക്കീലയായി വെള്ളിത്തിരയിലെത്തുന്നത് ബോളിവുഡ് താരം റിച്ച ഛദ്ദയാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. സിനിമയിൽ അതീവ ഗ്ലാമറിലാണ് താരം എത്തുന്നത്. സിനിമയുടെ പൂർണതയ്ക്ക് വേണ്ടി റിച്ച, ഷക്കീലയെ നേരിട്ട് കാണുകയുണ്ടായി. തന്റെ ജീവിതാനുഭവങ്ങൾ റിച്ചയോട് നടി നേരിട്ട് വെളിപ്പെടുത്തുക യുണ്ടായി. ജീവിതത്തിൽ മറ്റാരോടും പറയാത്ത ചില അനുഭവങ്ങളും റിച്ചയോട് ഷക്കീല തുറന്നുപറഞ്ഞതായും സൂചനയുണ്ട്.
ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. ഇതിനിടെ ചിത്രീകരണത്തിനിടെയുള്ള ചിത്രങ്ങളും നടി റിച്ച പങ്ക് വച്ചു. ബിക്കിനിയിൽ അതീവ ഗ്ലാമറസ്സായി വെള്ളത്തിൽ നീന്തുന്ന ചിത്രമാണ് നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയിലും അതീവ ഗ്ലാമറസ്സായിട്ടാണ് റിച്ച എത്തുന്നത്.
മൊബൈൽ നെറ്റ് വർക്കു പോലും കിട്ടാത്ത വനപ്രദേശത്താണ് ഇനിയും പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. അവിടെ നിന്ന് ഒരു ഡ്രൈവറിന്റെ വൈഫൈ പങ്കുവച്ചാണ് താൻ ഈ ചിത്രം പോസ്റ്റ് ചെയ്യുന്നതെന്ന് റിച്ച ഇൻസ്റ്റാഗ്രാം കുറിപ്പിൽ പറയുന്നു.
തെലുങ്ക് ചിത്രത്തിലൂടെയാണ് ഷക്കീല സിനിമാ രംഗത്തെത്തിയത്. പിന്നീട് കിന്നാരത്തുമ്പികൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ പ്രശസ്തയായി. ഷക്കീലയായി വേഷമിടുന്നതിന്റെ ഭാഗമായി റിച്ച മലയാളം പഠിക്കുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.
ചെന്നൈയിൽ ജനിച്ചു വളർന്ന ഷക്കീല വിജയ്, വിക്രം, ഉദയനിധി സ്റ്റാലിൻ എന്നിവരുടെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കർണാടകയിലെ ഒരു ഗ്രാമമാണ് ചിത്രത്തിന്റെ ലൊക്കേഷൻ. 2019ൽ സിനിമ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബോളിവുഡ് ചിത്രങ്ങളിൽ സഹതാരമായി അഭിനയിച്ച റിച്ച ഛദ്ദയുടെ ജീവിതത്തിലെ വഴിത്തിരിവായത് 2012ൽ അനുരാഗ് കശ്യപ് ഒരുക്കിയ ഗ്യാഗ്സ് ഓഫ് വാസെയ്പുർ എന്ന ചിത്രവും 2015ൽ പുറത്തിറങ്ങിയ ഡ്രാമാ മസാൻ എന്ന ചിത്രവുമായിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ ഡ്രാമാ മസാൻ എന്ന ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അടുത്തിടെ സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന ലൈംഗിക പീഡനങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറച്ചിൽ നടത്തിയും റിച്ച വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.