ഞാന്‍ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നയാളാണ്; ചിരിക്കുന്ന ആളുകളെ എനിക്ക് വളരെയിഷ്ടമാണ്; ചുറ്റുമുള്ള ആളുകളെ ബഹുമാനിക്കുന്ന ഒരാള്‍ ആയിരിക്കണം: ഒടുവില്‍ പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന 

Malayalilife
 ഞാന്‍ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നയാളാണ്; ചിരിക്കുന്ന ആളുകളെ എനിക്ക് വളരെയിഷ്ടമാണ്; ചുറ്റുമുള്ള ആളുകളെ ബഹുമാനിക്കുന്ന ഒരാള്‍ ആയിരിക്കണം: ഒടുവില്‍ പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന 

ബോളിവുഡിലും തന്റേതായ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു നടി രശ്മിക മന്ദാന. വിക്കി കൗശല്‍ നായകനായെത്തുന്ന ഛാവയാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഇപ്പോഴിതാ അടുത്തിടെ നല്‍കിയ ഒരഭിമുഖത്തില്‍ താന്‍ പ്രണയത്തിലാണെന്ന കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് രശ്മിക. എന്നാല്‍ ആരാണ് ആ വ്യക്തിയെന്ന കാര്യം രശ്മിക മറച്ചു വയ്ക്കുകയും ചെയ്തു. ദ് ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രശ്മിക ഇക്കാര്യം പറഞ്ഞത്. 

ഏറ്റവും സന്തോഷമുള്ള സ്ഥലം ഏതാണെന്നായിരുന്നു രശ്മികയോടുള്ള ചോദ്യം. വീടാണ് തനിക്ക് ഏറ്റവും സന്തോഷം തരുന്ന സ്ഥലമെന്നായിരുന്നു രശ്മിക പറഞ്ഞത്. 'ജീവിതത്തില്‍ വിജയം ഉള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം വന്നും പോയുമിരിക്കും. അതൊന്നും നിലനില്‍ക്കുന്ന ഒന്നല്ല. പക്ഷേ വീട് എന്നെന്നേക്കുമായി അവിടെ തന്നെയുണ്ടാകും. അതുകൊണ്ട് തന്നെ ഞാന്‍ അവിടെ നില്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്. എനിക്ക് ലഭിക്കുന്ന സ്നേഹവും പ്രശസ്തിയുമൊക്കെ എത്രയാണെങ്കിലും, ഞാന്‍ ഇപ്പോഴും വെറുമൊരു മകളാണ്, ഒരു സഹോദരിയാണ്, ഒരു പാട്ണര്‍ ആണ്. ആ ജീവിതത്തെയും, എന്റെ വ്യക്തിജീവിതത്തെയും ഞാന്‍ ബഹുമാനിക്കുന്നു'.- രശ്മിക പറഞ്ഞു. 

മാത്രമല്ല തന്റെ സങ്കല്പത്തിലുള്ള പാട്ണര്‍ എങ്ങനെയായിരിക്കണം എന്നതിനേക്കുറിച്ചും രശ്മിക സംസാരിച്ചു. 'കണ്ണുകള്‍ ഒരാളുടെ ആത്മാവിലേക്കുള്ള ജാലകമാണെന്ന് പറയാറുണ്ട്. ഞാന്‍ അതില്‍ വിശ്വസിക്കുന്ന ഒരാളാണ്. ഞാന്‍ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നയാളാണ്. അതുകൊണ്ട് തന്നെ ചിരിക്കുന്ന ആളുകളെ എനിക്ക് വളരെയിഷ്ടമാണ്. തീര്‍ച്ചയായും, ചുറ്റുമുള്ള ആളുകളെ അവര്‍ ആരായാലും, എവിടെ നിന്ന് വരുന്നവരാണെങ്കിലും അവരെ ബഹുമാനിക്കുന്ന ഒരാള്‍ ആയിരിക്കണം'.- രശ്മിക കൂട്ടിച്ചേര്‍ത്തു.

Rashmika Mandanna Confirms Relationship

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES