Latest News

പുഷ്പ 2 വിലെ അണിയറക്കാരും അഭിനേതാക്കളും സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടത് മറ്റൊരു ബസുമായി കൂട്ടിയിടിച്ച്;  ഹൈദരാബാദ്-വിജയവാഡ ഹൈവേയില്‍ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് രണ്ട് പേര്‍ ആശുപത്രിയില്‍

Malayalilife
 പുഷ്പ 2 വിലെ അണിയറക്കാരും അഭിനേതാക്കളും സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടത് മറ്റൊരു ബസുമായി കൂട്ടിയിടിച്ച്;  ഹൈദരാബാദ്-വിജയവാഡ ഹൈവേയില്‍ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് രണ്ട് പേര്‍ ആശുപത്രിയില്‍

പുഷ്പ 2 അഭിനേതാക്കള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് അപകടമുണ്ടായത്. അഭിനേതാക്കളുമായി തെലങ്കാനയില്‍ നിന്നും ആന്ധ്രാപ്രദേശിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടമുണ്ടായത്.

അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ 2: ദി റൂള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് അതിവേഗം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് താരങ്ങള്‍ക്ക് അപകടം സംഭവിച്ചിരിക്കുന്നത്.ഹൈദരാബാദ്-വിജയവാഡ ഹൈവേയില്‍ നാര്‍ക്കറ്റ്പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സാങ്കേതിക പ്രവര്‍ത്തകരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു .

നിര്‍ത്തിയിട്ട ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലേക്ക് പുഷ്പ 2 യൂണിറ്റ് ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം വന്‍ ഗതാഗതക്കുരുക്കാണ് ഹൈദരാബാദ്-വിജയവാഡ ഹൈവേയില്‍ ഉണ്ടായത്.

അപകടത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു . അപകടത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നുംപൊലീസ് പറയുന്നു.

2024 മാര്‍ച്ചില്‍ പുഷ്പ 2 പുറത്തിറങ്ങുമെന്നാണ് സൂചന. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രം അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Read more topics: # പുഷ്പ 2
Pushpa Crew Injured Bus Accident

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES