Latest News

പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം കണ്ടത് 2 കോടിയിലേറെ പ്രേക്ഷകര്‍; പുഷ്പ 2' ഐറ്റം നമ്പരുമായി ശ്രീലീല: 'കിസിക്' പാട്ടിന്റെ പ്രമോ വിഡിയോ ട്രെന്റിങില്‍

Malayalilife
 പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം കണ്ടത് 2 കോടിയിലേറെ പ്രേക്ഷകര്‍; പുഷ്പ 2' ഐറ്റം നമ്പരുമായി ശ്രീലീല: 'കിസിക്' പാട്ടിന്റെ പ്രമോ വിഡിയോ ട്രെന്റിങില്‍

പുഷ്പ 2'ല്‍ തെലുങ്കിലെ ഡാന്‍സിങ് ക്വീന്‍ ശ്രീലീല ആറാടിയ ഐറ്റം നമ്പര്‍ യൂട്യൂബില്‍ തരംഗമാകുന്നു. 'കിസിക്' എന്നു പേരിട്ടിരിക്കുന്ന പാട്ട് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം 2 കോടിയിലേറെ പ്രേക്ഷകരെ നേടി. മികച്ച പ്രതികരണങ്ങളോടെ പാട്ട് ട്രെന്‍ഡിങ്ങിലും ഇടം പിടിച്ചു. പാട്ടിലെ ശ്രീലലയുടെ പ്രകടനം ചര്‍ച്ചയാവുകയാണ്. 

ദേവി ശ്രീ പ്രസാദ് ആണ് കിസിക്കിന് ഈണമൊരുക്കിയത്. സുഭലഷിണി ഗാനം ആലപിച്ചു. ചന്ദ്രബോസിന്റേതാണു വരികള്‍. പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. വിഡിയോ പതിപ്പിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തിറങ്ങിയ പാട്ടിന്റെ പ്രമോ വിഡിയോ അരക്കോടിക്കടുത്ത് പ്രേക്ഷകരെ സ്വന്തമാക്കിയിരുന്നു. 

'പുഷ്പ'യിലെ ഹോട്ട് നമ്പറിനായി ശ്രീലീല 3 കോടിയാണ് പ്രതിഫലമായി വാങ്ങുന്നത്. 'ഗുണ്ടൂര്‍ കാരം' എന്ന ചിത്രത്തിലെ കുര്‍ച്ചി മടത്തപ്പെട്ടി എന്ന ഗാനത്തിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നടിയാണ് ശ്രീലീല. 'പുഷ്പ' ഒന്നാം ഭാഗത്തില്‍ നടി സമാന്തയാണ് ഐറ്റം ഡാന്‍സുമായി എത്തിയത്. 'ഊ അന്തവാ...' എന്ന ഹോട്ട് നമ്പറിനു വേണ്ടി നടി 5 കോടി രൂപ പ്രതിഫലം വാങ്ങിയിരുന്നു.


 

Read more topics: # പുഷ്പ 2
KISSIK Lyrical Video Pushpa 2 The Rule

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക