Latest News

മകളുമായി ആദ്യമായി പൊതുപരിപാടിക്കെത്തി നടി പ്രിയങ്ക; മാള്‍ട്ടിയെ പൊതിഞ്ഞ് ക്യാമറാ കണ്ണുകള്‍; താരദമ്പതികള്‍ കുഞ്ഞിനെ ആദ്യമായി ആരാധകര്‍ക്ക് മുന്നിലെത്തിയത് ജൊനസ് ബ്രദേഴ്സിന്റെ സംഗീത പരിപാടിയിലൂടെ

Malayalilife
മകളുമായി ആദ്യമായി പൊതുപരിപാടിക്കെത്തി നടി പ്രിയങ്ക; മാള്‍ട്ടിയെ പൊതിഞ്ഞ് ക്യാമറാ കണ്ണുകള്‍; താരദമ്പതികള്‍ കുഞ്ഞിനെ ആദ്യമായി ആരാധകര്‍ക്ക് മുന്നിലെത്തിയത് ജൊനസ് ബ്രദേഴ്സിന്റെ സംഗീത പരിപാടിയിലൂടെ

കള്‍ മാള്‍ട്ടി മേരിയുടെ മുഖം ആദ്യമായി വെളിപ്പെടുത്തി ഗായകന്‍ നിക് ജൊനാസും നടി പ്രിയങ്ക ചോപ്രയും. മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയായി ആഴ്ചകള്‍ക്ക് ശേഷമാണ് താരം മകളുടെ മുഖം മറയ്ക്കാതെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവും ഗായകനുമായ നിക് ജൊനസിന്റെയും അദ്ദേഹത്തിന്റെ സഹോദരന്മാരുടെയും മ്യൂസിക് ബാന്റായ ജൊനസ് ബ്രദേഴ്‌സിന്റെ ഒരു പരിപാടിക്ക് പങ്കെടുക്കാന്‍ എത്തിയതാണ് പ്രിയങ്ക.കളിയും ചിരിയും കുസൃതിയുമായി മാള്‍ട്ടി വേദിയിലും സദസിലുമുള്ളവരുടെ മനസുകള്‍ കീഴടക്കി.

2022 ജനുവരിയിലാണ് പ്രിയങ്കയും നിക് ജൊനാസും വാടകഗര്‍ഭധാരണത്തിലൂടെ മകളെ വരവേറ്റത്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് പ്രിയങ്കയുടെ മകളുടെ പേര്. മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങള്‍ ആയിരുന്നു താരം ഇതുവരെയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നത്.

ആദ്യമായാണ് പ്രിയങ്ക മകള്‍ മാള്‍ട്ടിയുടെ മുഖം ക്യാമറയ്ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ മകള്‍ മാള്‍ട്ടിയെ കുറിച്ച് പ്രിയങ്ക സംസാരിച്ചിരുന്നു.മാസം തികയാതെ ജനിച്ച കുഞ്ഞ് മൂന്ന് മാസത്തോളം എന്‍ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. മകളെ ജീവനോടെ തിരിച്ചു കിട്ടുമോ എന്നുപോലും ആശങ്കപ്പെട്ടിരുന്നു. തന്റെ കൈയ്യിന്റെ അത്രയേ അവള്‍ ഉണ്ടായിരുന്നോളൂ എന്നാണ് മകളെ കുറിച്ച് ബ്രിട്ടീഷ് വോഗിനോട് പ്രിയങ്ക പ്രതികരിച്ചത്.

മകള്‍ക്കൊപ്പമുള്ള പ്രിയങ്കയുടെ ഫോട്ടോഷൂട്ടും മാഗസിനിലുണ്ട്. ആദ്യമായാണ് മകള്‍ക്കൊപ്പം ഒരു മാഗസിനു വേണ്ടി താരം ഫോട്ടോഷൂട്ട് നടത്തുന്നത്. ചുവപ്പ് നിറത്തിലുള്ള വസ്ത്രത്തിലാണ് പ്രിയങ്കയും കുഞ്ഞും ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ മകളുടെ മുഖം മറച്ചിരുന്നു.

Priyanka Chopra daughter Malti public

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES