എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബ്ലോക് ബസ്റ്റര്‍ സിനിമ ആര്‍.ആര്‍.ആര്‍ തമിഴ് ചിത്രമാണെന്ന ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ പരാമര്‍ശം വിവാദത്തില്‍. പ്രിയങ്കയുമായുള്ള അഭിമുഖം മാര്‍ച്ച് 28ന് സ്പോട്ടിഫൈ റിലീസ് ചെയ്തതോടെ സമൂഹമാധ്യമങ്ങളിലടക്കം താരത്തിനെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
ബോളിവുഡ് സിനിമകള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ രീതിയില്‍ വികസിച്ചിട്ടുണ്ടെന്ന് പ്രിയങ്ക അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. തുടര്‍ന്നാണ് അവതാരകന്‍ താന്‍ ആര്‍.ആര്‍.ആര്‍ കണ്ടെന്ന് അഭിപ്രായപ്പെട്ടത്. ഇതോടൊയാണ് ആര്‍.ആര്‍.ആര്‍ ബോളിവുഡ് ചിത്രമല്ലെന്നും തമിഴ് സിനിമയാണെന്നും പ്രിയങ്ക പറഞ്ഞത്.
നടിയുടെ ഈ വാക്കുകള്‍ക്ക് ഇപ്പോള്‍ ശരിക്കും വിമര്‍ശമഴ ആണ് ഉണ്ടാകുന്നത്, ഒപ്പം ട്രോളുകളും. അക്കാദമി അവാര്‍ഡടക്കം വിജയിച്ച ആര്‍.ആര്‍.ആറിനെ തമിഴ് സിനിമയാക്കിയതോടെ ആരാധകരും താരത്തിനെതിരെ തിരിയുകയായിരുന്നു. ഓസ്‌കാര്‍ അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയ രാം ചരണും ഭാര്യയും പ്രിയങ്കയുടെ വീട് സന്ദര്‍ശിച്ചിരുന്നു.
അതുകൂടാതെ ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലിയെയും സംഗീത സംവിധായകന്‍ എം.എം കീരവാണിയെയും പ്രിയങ്ക സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നിട്ടും സിനിമയുടെ യഥാര്‍ത്ഥ ഭാഷ പ്രിയങ്ക മാറ്റി പറഞ്ഞതാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.