നടന് പൃഥ്വിരാജ് സുകുമാരന് പിറന്നാള്‍ ആശസകള്‍ നേര്‍ന്നു കൊണ്ട് സലാര്‍ ടീം. ജന്മദിന സമ്മാനമായി പൃഥ്വിരാജിന്റെ കഥാപാത്രമായ വരദരാജ മന്നാര്‍ന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.കെജിഎഫ് സീരിസിന്റെ വിജയത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധായകന്‍ ആകുന്ന സലാറില്‍ പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്നു എന്ന സവിശേഷത ചിത്രത്തിന്റെ കാത്തിരിപ്പിന് ആവേശം കൂട്ടുന്നു. ചിത്രത്തിലെ പൃഥ്വിയുടെ ഗംഭീര ലുക്ക് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.
കെജിഎഫ്, കാന്താര എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരണ്ടൂരാണ് നിര്‍മ്മിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ടീസറും പോസ്റ്ററും എല്ലാം ഏറെ ശ്രദ്ധിക്ക പെട്ടിരുന്നു.
ശ്രുതി ഹാസന്‍ ആണ് ചിത്രത്തില്‍ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങള്‍. ഭുവന്‍ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുര്‍ സംഗീത സംവിധാനവും നിര്‍വഹിക്കും. ചിത്രം ഡിസംബര്‍ 22-ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകിളില്‍ പ്രദര്‍ശനത്തിന് എത്തും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.