കഴുത്തില്‍ വിജയ്യുടെ ചിത്രവും തൂക്കി കയ്യില്‍ വിജയ്യുടെ ചിത്രമുള്ള പ്ലക്കാര്‍ഡും പിടിച്ച് നടക്കുന്ന താരത്തിന്റെ കടുത്ത ആരാധകന്‍ ഉണ്ണിക്കണ്ണന്‍ മംഗലം ഡാം സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതനാണ്.പലതവണ വിജയ്യെ കാണാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ഉണ്ണിക്കണ്ണന്‍. ഒടുവില്‍ വിജയ്യെ കാണാന്‍ പാലക്കാട് നിന്നു ചെന്നൈയിലേക്ക് കാല്‍നടയാത്ര നടത്തി ഈ കടുത്ത ആരാധകന്‍ തന്റെ മോഹം സാധിച്ചത് കഴിഞ്ഞ ദിവസമാണ്. യാത്ര ആരംഭിച്ച് 35-ാം ദിവസം താന്‍ വിജയ്‌യെ നേരില്‍ കണ്ടെന്ന് ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ ഉണ്ണിക്കണ്ണന്‍ അറിയിച്ചു.
ഇപ്പോഴിതാ, നടന്‍ ബാലയെ സന്ദര്‍ശിച്ച വിഡിയോയും ഉണ്ണിക്കണ്ണന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നു.രാത്രി ബാല ചേട്ടന്‍ വിളിച്ചു, ചെന്നൈയിലുണ്ട് കാണണമെന്ന് പറഞ്ഞു. വര്‍ഷങ്ങളായുള്ള ബന്ധമാണ്. ഒരു അനിയനെ പോലെ ഇടയ്ക്ക് വിളിക്കും. ഒരു വാച്ച് ഗിഫ്റ്റും തന്നു'.- ഉണ്ണിക്കണ്ണന്‍ പറയുന്നു.
ഉണ്ണികണ്ണന്റെ ഏറ്റവും വലിയ ലക്ഷ്യം വിജയ് സാറെ കാണുക എന്നതായിരുന്നു. ഒരു ആക്ടര്‍ മാത്രമല്ല, സൂപ്പര്‍സ്റ്റാര്‍, സൂപ്പര്‍ പൊളിറ്റ്ഷ്യന്‍, നല്ലൊരു മനുഷ്യന്‍ എല്ലാമാണ് വിജയ് സാര്‍. അദ്ദേഹത്തിന്റെ സെക്യൂരിറ്റിയുടെ അടുത്തുപോലും ചെല്ലാന്‍ ആര്‍ക്കും പറ്റില്ല. സ്‌നേഹവും ആത്മാര്‍ഥതയും കൊണ്ട് ഉണ്ണിക്കണ്ണന് അത് സാധിച്ചു. അത് നടക്കാന്‍ ദൈവത്തിന്റെ അനുഗ്രഹമുണ്ട്' എന്നായിരുന്നു ബാലയുടെ പ്രതികരണം.
ബാലയുമായി വര്‍ഷങ്ങളായുള്ള ബന്ധമാണെന്നാണ് ഉണ്ണിക്കണ്ണന്‍ പറയുന്നത്. 'രാത്രി ബാല ചേട്ടന്‍ വിളിച്ചു, ചെന്നൈയിലുണ്ട് കാണണമെന്ന് പറഞ്ഞു. വര്‍ഷങ്ങളായുള്ള ബന്ധമാണ്, ഒരു അനിയനെ പോലെ ഇടയ്ക്ക് വിളിക്കും, ഒരു വാച്ച് ഗിഫ്റ്റും തന്നു' എന്നും ഉണ്ണിക്കണ്ണന്‍ പറയുന്നു.