Latest News

പരിനീതി ചോപ്ര രാഘവ് ഛദ്ദ വിവാഹം വൈകാതെ; താരവിവാഹത്തെക്കുറിച്ചുള്ള സൂചനകള്‍ നല്കി നടന്‍ ഹര്‍ദി സന്ധു

Malayalilife
 പരിനീതി ചോപ്ര രാഘവ് ഛദ്ദ വിവാഹം വൈകാതെ; താരവിവാഹത്തെക്കുറിച്ചുള്ള സൂചനകള്‍ നല്കി നടന്‍ ഹര്‍ദി സന്ധു

ബോളിവുഡ് താരം പരിനീതി ചോപ്രയും ആം ആദ്മി നേതാവ് രാഘവ് ഛദ്ദയുമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ച. ഇരുവരും ഡേറ്റിങ്ങിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. അടുത്തിടെ ഇരുവരും പൊതുസ്ഥലത്ത് ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതോടെ പ്രധാന ചര്‍ച്ചയായിരിക്കുകയാണ് ഈ പ്രണയജോഡികള്‍. ഇപ്പോള്‍ ഇവര്‍ വിവാഹിതരാകാന്‍ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തിനുളള സമയം നോക്കിത്തുടങ്ങിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ നടനും ഗായകനുമായ ഹര്‍ഡി സന്ധുവിന്റെ വാക്കുകളാണ് വൈറലാകുന്നത്. വിവാഹം വൈകാതെയുണ്ടാകും എന്നാണ് കോഡ് നെയിം; തിരങ്ക സിനിമയില്‍ പരിനീതിക്കൊപ്പം അഭിനയിച്ച ഹര്‍ദി സന്ധു വ്യക്തമാക്കിയത്.

ഇത് അവസാനം സംഭവിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ഞാന്‍ അവളെ ആശംസ അറിയിച്ചിരുന്നു. കോഡ് നെയിം  സിനിമയുടെ ഷൂട്ടിങ്ങിനിടെ വിവാഹത്തെക്കുറിച്ചെല്ലാം ഞങ്ങള്‍ സംസാരിക്കുമായിരുന്നു. തനിക്ക് ചേരുന്ന ഒരാളെ കണ്ടെത്തിയാലെ വിവാഹം കഴിക്കൂ എന്നാണ് പരിനീതി പറഞ്ഞിരുന്നത്. ഫോണ്‍വിളിച്ച് പരിണിതിയെ ആശംസകള്‍ അറിയിച്ചുവെന്നും ഹര്‍ഡി വ്യക്തമാക്കി. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലാണ് പരിനീതിയും രാഘവും പഠിച്ചത്.

Parineeti Chopra and Raghav Chadha wedding rumours

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES