Latest News

വിവാഹ തയ്യാറെടുപ്പുകള്‍ക്കിടെ വിടാതെ പിന്തുടര്‍ന്ന് പാപ്പരാസികള്‍; നിങ്ങളെ ഞാന്‍ ഇവിടേയ്ക്ക് ക്ഷണിച്ചിട്ടിട്ടില്ലെന്ന് രൂക്ഷമായി പ്രതികരിച്ച് പരിനീതി ചോപ്ര; വൈറലായി വീഡിയോ

Malayalilife
 വിവാഹ തയ്യാറെടുപ്പുകള്‍ക്കിടെ വിടാതെ പിന്തുടര്‍ന്ന് പാപ്പരാസികള്‍; നിങ്ങളെ ഞാന്‍ ഇവിടേയ്ക്ക് ക്ഷണിച്ചിട്ടിട്ടില്ലെന്ന് രൂക്ഷമായി പ്രതികരിച്ച് പരിനീതി ചോപ്ര; വൈറലായി വീഡിയോ

ബോളിവുഡിന്റെ പ്രിയതാരമായ പരിനീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദയുമായുള്ള വിവാഹഒരുക്കങ്ങള്‍ നടക്കുകയാണ്. ഇപ്പോഴിതാ .വിവാഹത്തിന് മുന്നോടിയായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയില്‍ തന്നെ പിന്തുടരുന്ന പാപ്പരാസികളോട് ദേഷ്യപ്പെടുകയും കയര്‍ക്കുകയും ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

മുംബയില്‍ വിവിധ ഇടങ്ങളില്‍ പരിനീതീയുടെ ചിത്രങ്ങള്‍ പകര്‍ത്തപ്പെട്ടിരുന്നു. പാപ്പരാസികള്‍ പരിനീതി ചോപ്രയുടെ പിന്നാലെയുണ്ട്. ഇതില്‍ നീരസം പ്രകടിപ്പിച്ചിരിക്കുകയാണ് പരിനീതി. ഫോട്ടോഗ്രാഫര്‍മാരോട് പരിനീതി ചോപ്ര കയര്‍ക്കുകയും ചെയ്തു. ഫോട്ടോഗ്രാഫര്‍മാരോട് ദേഷ്യം പ്രകടിപ്പിച്ച പരിനീതിയുടെ വീഡിയോ പ്രചരിക്കുകയുമാണ്. നിങ്ങളെ ഞാന്‍ ഇവിടേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് പരിനീത ചോപ്ര അവിടെയുള്ള പാപ്പരാസി ഫോട്ടോഗ്രാഫര്‍മാരോട് പറയുന്നത്. ഇതൊന്നും നിര്‍ത്തൂവെന്നാവശ്യപ്പെട്ട പരിനീതിയുടെ ക്ഷമ ചോദിക്കുകയും ചെയ്യുന്നുണ്ട് ഒരാള്‍ എന്നാണ് വ്യക്തമാകുന്നത്.

രാഘവ് ഛദ്ദയുടെയും പരിനീതി ചോപ്രയുടെയും വിവാഹ വിരുന്നിന്റെ ക്ഷണക്കത്ത് അടുത്തിടെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവാഹ ആഘോഷങ്ങളാണ് ഉദയ്പുരില്‍ സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 30ന് പരിനീതിയും രാഘവും വിവാഹ വിരുന്നുമുണ്ട്.

ലേഡീസ് വേഴ്‌സസ് റിക്കി ബാല'യില്‍ സഹ കഥാപാത്രമായിട്ടാണ് പരിനീതി ചോപ്ര വേഷമിട്ടത്. നിരവധി സിനിമകളില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത പരിനീതി ചോപ്രയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് 'ചംകീല' ആണ്. 'കാപ്‌സൂള്‍ ഗില്‍' പരിനീതി ചോപ്രയുടേതായി ഷൂട്ടിംഗ് നടക്കുകയാണ്.


 

Parineeti Chopra gets angry at media photographer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES