Latest News

പൃഥിരാജിന്റെ നായികയായി കാജോള്‍ എത്തും; കരണ്‍ജോഹറിന്റെ നിര്‍മ്മാണത്തിലൊരുങ്ങുന്ന കയോസ് ഇറാനി ചിത്രം സര്‍സാമീന്റെ വിവരങ്ങള്‍ പുറത്ത്

Malayalilife
പൃഥിരാജിന്റെ നായികയായി കാജോള്‍ എത്തും; കരണ്‍ജോഹറിന്റെ നിര്‍മ്മാണത്തിലൊരുങ്ങുന്ന കയോസ് ഇറാനി ചിത്രം സര്‍സാമീന്റെ വിവരങ്ങള്‍ പുറത്ത്

രണ്‍ജോഹറിന്റെ നിര്‍മ്മാണത്തിലൊരുങ്ങുന്ന കയോസ് ഇറാനി ചിത്രം സര്‍സാമീന്റെ വിവരങ്ങള്‍ പുറത്ത്.പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തില്‍ കജോല്‍ ആണ് നായികയായി എത്തുന്നത്.കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രംകൂടിയാണ് 'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍' എന്ന കരണ്‍ ജോഹര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്ത കായോസ് ഇറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം അക്ഷയ് കുമാറും ടൈഗര്‍ ഷ്‌റഫും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അലി അബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാന്‍വി കപൂറും മാനുഷി ചില്ലറുമാണ് നായികമാര്‍. അക്ഷയ് കുമാറും ടൈഗര്‍ ഷ്‌റോഫും ആദ്യമായാണ് ഒരുമിക്കുന്നത്. പൂജ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വാഷുഭഗ് നാനി ആണ് നിര്‍മ്മാണം.
 

Read more topics: # പൃഥ്വിരാജ്
PRITHWIRAJ NEW MOVIE sarzameen

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES