കോടികളുടെ വിപണിമൂല്യം കൊണ്ട് തെന്നിന്ത്യയിലെ പവര്‍ഫുള്‍ താരജോഡിയായി നയന്‍താരയും വിഘ്‌നേഷും;  നയന്‍താരയ്ക്ക് 165കോടി രൂപയും വിഘ്‌നേഷിന് 50 കോടിയുടെയും മൂല്യം; ഇരുവര്‍ക്കും ചേര്‍ന്നുള്ള ആസ്തി 215 കോടിയെന്ന് കണക്കുകള്‍; പ്രണയത്തിന്റെ തായ്‌ലന്‍ഡ് ദിനങ്ങള്‍ ആസ്വദിച്ച് താരദമ്പതികളും

Malayalilife
topbanner
 കോടികളുടെ വിപണിമൂല്യം കൊണ്ട് തെന്നിന്ത്യയിലെ പവര്‍ഫുള്‍ താരജോഡിയായി നയന്‍താരയും വിഘ്‌നേഷും;  നയന്‍താരയ്ക്ക് 165കോടി രൂപയും വിഘ്‌നേഷിന് 50 കോടിയുടെയും മൂല്യം; ഇരുവര്‍ക്കും ചേര്‍ന്നുള്ള ആസ്തി 215 കോടിയെന്ന് കണക്കുകള്‍; പ്രണയത്തിന്റെ തായ്‌ലന്‍ഡ് ദിനങ്ങള്‍ ആസ്വദിച്ച് താരദമ്പതികളും

ലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ താരവിവാഹത്തിനുശേഷം ദേശീയ തലത്തില്‍ ഏറ്റവും ശ്രദ്ധനേടിയ വിവാഹം നയന്‍താരയുടേയും വിഘ്‌നേഷ് ശിവന്റേയുമാണ്. ജൂണ്‍ ഒന്‍പതിനാണ് ഇരുവരും വിവാഹിതരയാത്. ഇരുവരും ഇപ്പോള്‍ തായ്‌ലന്‍ഡില്‍ മധുവിധു ആഘോഷിക്കുകയാണ്. അവിടെ നിന്നുള്ള കൂടുതല്‍ ഫോട്ടോകള്‍ സോഷ്യല്‍മീഡിയ വഴി ആരാധകര്‍ക്കായി പങ്ക് വക്കുന്നുമുണ്ട്. ഇതിനിടയിലാണ് താരദമ്പതികളുടെ ആസ്തികളെക്കുറിച്ചുള്ള കണക്കുകള്‍ പുറത്ത് വരുന്നത്.

നയന്‍താരയുടേയും വിഘ്‌നേഷ് ശിവന്റേയും ആകെ ആസ്തി 215 കോടിയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നയന്‍താരയ്ക്ക് മാത്രം 165 കോടി രൂപയുണ്ടെന്നും 50 കോടിയോളം വിഘ്‌നേഷ് ശിവനുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതായത് വിവാഹം കഴിഞ്ഞതോടെ മറ്റ് പല പ്രമുഖ താരജോഡികളേയും വെല്ലുന്ന വിപണി മൂല്യം നയന്‍-വിക്കി ജോഡിക്കുണ്ടായെന്നാണ് റിപ്പോര്‍ട്ട്.

ഒരു സിനിമയ്ക്കായി നയന്‍താര പത്ത് കോടി വരെ പ്രതിഫലം വാങ്ങാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 ദിവസത്തെ കാള്‍ ഷീറ്റിന് മാത്രമാണ് ഈ തുക. പരസ്യചിത്രങ്ങള്‍ക്കായി നയന്‍ അഞ്ച് കോടി രൂപ വരെ വാങ്ങാറുണ്ട്. ഹൈദരാബാദില്‍ 15 കോടി രൂപ വീതം വിലയുള്ള രണ്ട് ആഡംബര ഭവനങ്ങളും ചെന്നൈയില്‍ രണ്ട് 4 BHK ഫ്‌ലാറ്റുകളും രാജ്യത്തുടനീളമുള്ള ഒന്നിലധികം റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളും നയന്‍സിനുണ്ട്. ബാംഗ്ലൂരിലും കേരളത്തിലും വീടുകള്‍, പ്രൈവറ്റ് ജെറ്റ്, പല മോഡലുകളിലുള്ള മുന്തിയ ഇനം കാറുകള്‍, അങ്ങനെ പോകുന്നു താരസുന്ദരിയുടെ സമ്പാദ്യ പട്ടിക. 

സംവിധായകനെന്ന നിലയില്‍ 3 കോടി വരെ പ്രതിഫലം പറ്റുന്നുണ്ട് വിഘ്‌നേഷ് ശിവന്‍. ഗാനരചയിതാവ് കൂടിയായ വിഘ്‌നേഷ് പാട്ടെഴുത്തിന് 3 ലക്ഷം വരെ വാങ്ങുന്നു. വിവാഹസമ്മാനമായി വിഘ്‌നേഷിന് നയന്‍താര ചെന്നൈയില്‍ 20 കോടിയുടെ ബംഗ്ലാവ് നല്‍കിയതും അടുത്തിടെ വാര്‍ത്തയായിരുന്നു.

Nayanthara Vignesh Shivans Combined Net Worth Around 215 core

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES