തെന്നിന്ത്യന്‍ താരറാണി നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും തങ്ങളുടെ ഇരട്ടകുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ജീവിതം ആസ്വദിക്കുകയാണ്. ദീര്‍ഘകാലത്തെ പ്രണയത്തിയൂടെ സംവിധായകന്‍ വിഘ്‌നേഷ് ശിവനെ വിവാഹം ചെയ്യുകയും വാടകഗര്‍ഭധാരണത്തിലൂടെ രണ്ട് ആണ്‍കുട്ടികളുടെ അമ്മയാകുകയും ചെയ്ത നടിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കണക്ട്. എന്നാല്‍ ചിത്രം വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാതെയാണ് പോയത്. ഇപ്പോളിതാ നടിയെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളിലൊന്ന് നടി അഭിനയം നിര്‍ത്തുന്നുവെന്നാണ്.
നയന്‍താര ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ജവാന്‍, അതുപോലെ തമിഴിലൊരുങ്ങുന്ന ഇരൈവന്‍ എന്നിങ്ങനെ രണ്ട് സിനിമകളാണ് വരാനുള്ളത്. ശേഷം നടി സിനിമയില്‍ നിന്നും മാറി നിന്നേക്കുമെന്നാണ് അഭ്യൂഹം.തന്റെ ഇരട്ടക്കുട്ടികളായ കാര്യങ്ങള്‍ നോക്കാനും അവരുടെ സംരക്ഷണം കൂടി കണക്കിലെടുത്താണ് നയന്‍താര ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിവരം
നിലവില്‍ ഏറ്റെടുത്തിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം സിനിമാ നിര്‍മാണത്തിലേക്ക് കൂടി ചുവടുറപ്പിക്കാന്‍ നയന്‍സ് തീരുമാനിച്ചതായിട്ടും സൂചനയുണ്ട്. എ
2022 ജൂണിലാണ് നയന്‍താരയും വിഘ്നേശ് ശിവനും തമ്മില്‍ വിവാഹിതരാവുന്നത്. താരസമ്പന്നമായ വിവാഹത്തിന് ശേഷം രണ്ട് മാസത്തിനുള്ളില്‍ തങ്ങള്‍ മാതാപിതാക്കളായെന്ന് നയന്‍താരയും വിഘ്നേശും പുറംലോകത്തോട് പറഞ്ഞു. നേരത്തെ രജിസ്റ്റര്‍ മ്യാരേജിലൂടെ ഒന്നായ താരങ്ങള്‍ വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുകയായിരുന്നു. ഇരട്ട ആണ്‍കുട്ടികളാണ് താരദമ്പതിമാര്‍ക്ക് ജനിച്ചത്.
തെന്നിന്ത്യന്‍ നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയാണ് നയന്‍താര. വിവാഹത്തിന് ശേഷവും അഭിനയം തുടരാനുള്ള തീരുമാനത്തിലാണ് താരമെന്നാണ് നേരത്തെ പുറത്ത് വന്നിരുന്നത്. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് നായന്‍താര എന്ന നായിക ഇന്ന് കാണുന്ന നിലയിലേയ്ക്ക് വളര്‍ന്നതെന്ന അഭിപ്രായമാണ് പൊതുവിലുള്ളത്.
ഒരു ഘട്ടത്തില്‍ അഭിനയ ജീവിതം അവസാനിപ്പിക്കുകയാണെന്ന തീരുമാനമെടുക്കുകയും അവസാന സിനിമ വരെ പ്രഖ്യാപിക്കുകയും ചെയ്ത താരമാണ് നയന്‍താര. 2011ലായിരുന്നു നയന്‍താര ആരാധകരെ ഞെട്ടിച്ച തീരുമാനം പ്രഖ്യാപിച്ചത്. അക്കാലത്ത് കൊറിയോഗ്രാഫറായിരുന്ന പ്രഭുദേവയുമായി നടി പ്രണയത്തിലായിരുന്നു. വിവാഹതിനും പിതാവുമായ പ്രഭുദേവ നയന്‍താരയുമായി അടുത്തത് കോളിവുഡിനെ പിടിച്ചുകുലുക്കിയിരുന്നു.
ഒരു വര്‍ഷത്തോളം വീടിന്റെ നാല് ചുവരിനുള്ളില്‍ ഒതുങ്ങിക്കൂടിയ താരത്തെ പിന്നീട് 2013ല്‍ സംവിധായകന്‍ അറ്റ്ലീയാണ് തിരികെ സിനിമയിലെത്തിച്ചത്.
അറ്റ്ലീയുടെ ആദ്യ ചിത്രമായ രാജ റാണിയിലൂടെയാണ് നയന്‍താര തിരിച്ചുവന്നത്. ചിത്രം വന്‍ വിജയമായതോടെ നയന്‍സിനെ തേടി കൂടുതല്‍ വേഷങ്ങള്‍ എത്തി. 2015 ആയപ്പോഴേയ്ക്കും നയന്‍താര തൊട്ടതെല്ലാം പൊന്നായി മാറി. മായ, നാനും റൗഡി താന്‍, തനി ഒരുവന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റായതോടെ തെന്നിന്ത്യന്‍ സിനിമയിലെ വിലയേറിയ താരമായി നയന്‍താര മാറുകയായിരുന്നു.