നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി തീര്‍ന്ന നടിയാണ് നവ്യ നായര്‍. വിവാഹ ശേഷം അഭിനയ ലോകത്ത് നിന്ന് വിട്ട് നിന്ന താരം ഇപ്പോഴിതാ സിനിമയിലേക്കുള്ള മടങ്ങിവരുവിന് ഒരുങ്ങുകയാണ്. തന്റെ മടങ്ങി വരവിനെ പറ്റി വനിതാ മാസികയുടെ ന്യൂഇയര്‍ പതിപ്പിലൂടെ വെളിപ്പെടുത്തുന്നു എന്നു കാണിച്ച് താരം ഇന്‍സ്റ്റയില്‍ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.
വനിതാ മാസികയുടെ ന്യൂഇയര്‍ പതിപ്പിലൂടെയാണ് സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവിനെ വെളിപ്പെടുത്തുന്നത്.വനിതയുടെ കവര്‍പേജ് താരം തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍പ് മനോരമ വീക്കിലിയുടെ കവര്‍ പേജില്‍ താന്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും അതിന് ശേഷമാണ് തനിക്ക് സിനിമയിലേക്ക് അവസരം ലഭിച്ചതെന്നും താരം പറഞ്ഞിരുന്നു.നായികയായാണ് താരമെത്തുന്നതെന്നാണ് സൂചന.എന്നാല്‍ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
2014ല്‍ 'ദൃശ്യ' എന്ന കന്നഡ ചിത്രത്തിലാണി് താരം ഒടുവിലായി എത്തിയത്. ്.
നിലവില്‍ ടെലിവിഷന്‍ രംഗത്ത് സജീവമാണ് നവ്യ. 2010ലായിരുന്നു നവ്യയുടെ വിവാഹം. സായ് കൃഷ്ണ എന്നൊരു മകനുണ്ട്. മകനോടൊപ്പമുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.