തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ മോഹന്‍ലാല്‍. ക്ഷേത്രത്തിനു പുറത്തിറങ്ങിയ മോഹന്‍ലാലിനെ പൊന്നാടയണിയിച്ചാണ് അധികൃതര്‍ സ്വീകരിച്ചത്. ക്ഷേത്ര അധികൃതരെ മോഹന്‍ലാലിന് ചുറ്റും കാണാമായിരുന്നു.തിങ്കളാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം ദര്‍ശനം നടത്തിയത്.
വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സിനിമാ ചിത്രീകരണവുമായി സജീവമാവുകയാണ്. ജീത്തു ജോസഫ് ചിത്രം 'നേരിന്റെ' പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരമാണ്.
2016ലും മോഹന്‍ലാല്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തിയിരുന്നു. അന്ന് സുഹൃത്തുക്കളായ ജി. സുരേഷ് കുമാര്‍, എം. ബി. സനില്‍ കുമാര്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലായിരുന്നു മോഹന്‍ലാല്‍ എത്തിയത്.
പത്തനംതിട്ടയാണ് സ്വദേശമെങ്കിലും മോഹന്‍ലാല്‍ തലസ്ഥാനത്തിന്റെ പുത്രനാണ്. മോഹന്‍ലാല്‍ സ്‌കൂള്‍, കോളജ് ജീവിതം പൂര്‍ത്തിയാക്കിയത് ഇവിടെയാണ്. തിരുവനന്തപുരം ഗവണ്മെന്റ് മോഡല്‍ സ്‌കൂളിലായിരുന്നു മോഹന്‍ലാലിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. കോളജ് പഠനം എംജി കോളജിലായിരുന്നു.