ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ കഴിയുകയെന്നത് ചില്ലറക്കാര്യമല്ല. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. പ്രായമേറി വരുമ്പോള്‍, കുടുംബജീവിതത്തിന്റെ ആകുലതകളില്‍ പെട്ടുപോകുമ്പോള്‍ ഭൂരിഭാഗം പേര്‍ക്കും അതിനൊന്നും സാധിച്ചെന്നു വരില്ല. കഴിഞ്ഞ പത്തു വര്‍ഷം മുമ്പ് വരെയ്ക്കും നടി മഞ്ജുവാര്യരും അങ്ങനെയായിരുന്നു. എന്നാല്‍ ദിലീപില്‍ നിന്നും വിവാഹമോചനം നേടി ആലുവയിലെ പത്മസരോവരം വീടിന്റെ പടിയിറങ്ങിയ മഞ്ജുവാര്യര്‍ക്ക് പിന്നീട് സംഭവിച്ചത് യൂത്തന്മാരെ പോലും വെല്ലുന്ന മാറ്റമാണ്. നൃത്തമായിരുന്നു മഞ്ജുവാര്യരുടെ ആദ്യത്തെ ചവിട്ടുപടി. പിന്നീട് സിനിമയില്‍ തിരക്കേറിയപ്പോള്‍ ജിമ്മും വര്‍ക്കൗട്ടുകളും പതിവായി. അതിനൊപ്പം ചിട്ടയായ ജീവിതശൈലിയും സ്വിമ്മിംഗും എല്ലാം ചേര്‍ന്നപ്പോള്‍ നടിയുടെ സൗന്ദര്യത്തിലുണ്ടായത് ഞെട്ടിക്കുന്ന മാറ്റമാണ്.
ഇന്ന് ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതില്‍ യൂത്തന്മാരെ പോലും വെല്ലുന്ന നടിയാണ് മഞ്ജുവാര്യര്‍. മാന്യമായ വസ്ത്രധാരണ ശൈലിയാണ് പിന്തുടരുന്നത് എന്ന പ്രത്യേകതയും നടിയ്ക്ക് മാത്രം സ്വന്തമാണ്. ഇന്ന് ഏറ്റവും സ്‌റ്റൈലിഷായി പുറത്തിറങ്ങുന്ന താരങ്ങളുടെ പേര് പറയാന്‍ പറഞ്ഞാല്‍ മലയാളത്തില്‍ ആകെ രണ്ടുപേര്‍ മാത്രമേയുള്ളൂ. നടന്‍ എങ്കില്‍ മമ്മൂട്ടി, നടിയെങ്കില്‍ മഞ്ജു വാര്യരും.. മമ്മുക്കയേയും മഞ്ജു ചേച്ചിയേയും പോലെ സ്റ്റൈലിഷായി പുറത്തിറങ്ങണം എന്ന് ആഗ്രഹിക്കുന്ന കോളേജ് കുമാരികളും കുമാരന്മാരുമാണ് ഇന്നുള്ളത്. പലപ്പോഴും മഞ്ജുവാര്യരുടെ ഫാഷന്‍ ട്രെന്റുകള്‍ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.
നാലു വര്‍ഷം മുമ്പ് ചതുര്‍മുഖം സിനിമയുടെ പ്രസ്മീറ്റിന് ബ്ലാക്ക് സ്‌കേര്‍ട്ടും വൈറ്റ് ഷര്‍ട്ടിട്ട് 18കാരിയുടെ ഹെയര്‍ സ്‌റ്റൈലുമായി മഞ്ജുവാര്യര്‍ എത്തിയത് വമ്പന്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതിനു ശേഷം കുട്ടികളും മുതിര്‍ന്നവരുമടക്കം ആ സ്‌റ്റൈല്‍ പിന്തുടര്‍ന്നു. ഇന്നും ആ സ്‌റ്റൈല്‍ പിന്തുടരുന്നവരുണ്ട്. അക്കൂട്ടത്തിലേക്കാണ് ഇപ്പോഴും ഇടയ്ക്കിടയ്ക്ക് ഓരോ സെറ്റ് ചിത്രങ്ങളുമായി മഞ്ജുവാര്യര്‍ ആ ട്രെന്റിലേക്ക് വന്നിറങ്ങുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം ഡെനിം ഷര്‍ട്ടും പാന്റുമായി മഞ്ജു ഒരു പുത്തന്‍ ലുക്ക് കൂടി പരീക്ഷിക്കുകയും ആ ചിത്രങ്ങള്‍ അവര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പറഞ്ഞു വരുമ്പോള്‍ 25 വയസ് പ്രായമുള്ള ഒരു ഡോക്ടര്‍ കുട്ടിയുടെ അമ്മയാണ് എങ്കിലും, നാല്‍പതുകളില്‍ ഇരുപതുകാരികളുടെ ഒപ്പം നിര്‍ത്തിയാല്‍, മഞ്ജുവിന്റെ പ്രായം പറയില്ല എന്നൊരു കാര്യം കൂടിയുണ്ട്. തലമുടി ലൂസ് പോണിടെയ്ല്‍ കം ബണ്‍ സ്റ്റൈലില്‍ കെട്ടി, മുഖത്തെ സ്വതസിദ്ധമായ ചിരിയുമായി മഞ്ജു വാര്യര്‍ ക്യാമറയ്ക്ക് മുന്നില്‍ നിറയുകയാണ്. 'L2 എമ്പുരാന്‍' സിനിമയിലെ പ്രിയദര്‍ശിനി രാംദാസ് എന്ന തകര്‍പ്പന്‍ കഥാപാത്രം അവതരിപ്പിച്ച് കയ്യടി നേടിയ മഞ്ജു വാര്യര്‍ പുത്തന്‍ ചിത്രത്തിന്റെ വിജയത്തിളക്കത്തില്‍ കൂടിയാണ് ഇപ്പോഴുള്ളത്. മഞ്ജു സ്റ്റൈലിഷ് ആണെങ്കിലും, ചില നേരങ്ങളില്‍ വീട്ടില്‍ നില്‍ക്കുന്ന വേഷത്തില്‍പ്പോലും അവര്‍ ക്യാമറയുടെ മുന്നില്‍ പോസ് ചെയ്ത് പോസ്റ്റുമായി സോഷ്യല്‍ മീഡിയയില്‍ വരും.
എന്നാല്‍, പലപ്പോഴും ട്രെന്‍ഡിനൊപ്പം അതിവേഗം സഞ്ചരിക്കുന്ന മഞ്ജു വാര്യരുടെ യഥാര്‍ത്ഥ സൗന്ദര്യം വെളിപ്പെടുന്നത് വൈറലാകുന്ന ഫോട്ടോ ഷൂട്ടുകളിലോ പ്രമോഷന്‍ പരിപാടികളിലോ പരസ്യ ചിത്രങ്ങളിലോ ഒക്കെയാണ്.