Latest News

ആ ചിത്രം പരാജയപ്പെട്ടപ്പോള്‍ ഭാഗ്യമില്ലാത്ത നായികയായി: മംമ്ത മോഹൻദാസ്

Malayalilife
ആ ചിത്രം പരാജയപ്പെട്ടപ്പോള്‍ ഭാഗ്യമില്ലാത്ത നായികയായി: മംമ്ത മോഹൻദാസ്

ജീവിത്തില്‍ ഒരു പാട് പ്രതി സന്ധികളിലൂടെ കടന്ന് പോയ താരമാണ് മലയാളികളുടെ പ്രിയ നടി മംമ്ത മോഹന്‍ ദാസ.് തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ തിരവധി ചിത്രങ്ങളില്‍ വേഷമിട്ട മംമ്ത ഒരു പിന്നണി ഗായിക കൂടിയാണ്. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഇപ്പോള്‍ തന്റെ അഭിനയ ജീവിതത്തെക്കുറിച്ചു ഒരു മാധ്യമത്തിന്  നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് പങ്കുവച്ചത്.

മംമ്തയുടെ വാക്കുകള്‍ ഇങ്ങനെ..

'രാജമൗലി സംവിധാനം ചെയ്ത യമോദോംഗ എന്ന ചിത്രത്തില്‍ അഭിനയിച്ചു. പക്ഷേ ആ സിനിമ രാജമൗലി സാറിന്റെ ഏറ്റവും മികച്ച ചിത്രമാണോ എന്നു ചോദിച്ചാല്‍ അല്ല. മയൂഖം ഹരിഹരന്‍ സാറിന്റെ മികച്ച സിനിമകളില്‍ ഒന്നല്ല. അതു കൊണ്ടാണ് എന്റെ വളര്‍ച്ച അത്ര എളുപ്പമല്ലായിരുന്നു എന്ന് ഞാന്‍ എപ്പോഴും പറയുന്നത്. വളരെ എളുപ്പത്തിലുള്ള ഒരു വിജയവും എനിക്കുണ്ടായിട്ടില്ല. സിവപ്പതികാരം എന്ന ആദ്യ തമിഴ് ചിത്രം ഹിറ്റാകാതെ പോയപ്പോള്‍‌ ഞാന്‍ വിഷമിച്ചിരുന്നു. വിശാല്‍ സണ്ടക്കോഴി എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ചെയ്തതിനു ശേഷമാണ് സിവപ്പതികാരം ചെയ്യുന്നത്. ആ ചിത്രം പരാജയപ്പെട്ടപ്പോള്‍ ഞാനൊരു ഭാഗ്യമില്ലാത്ത നായികയാണെന്ന തരത്തില്‍ ഇന്‍‌ഡസ്ട്രിയില്‍ സംസാരമുണ്ടായി. ആ പരാജയത്തിന്റെ ഉത്തരവാദിത്തം എനിക്കായി. ഇങ്ങനെയാണ് ചലച്ചിത്ര മേഖല എന്നു ഞാന്‍ മനസ്സിലാക്കിയത് അപ്പോഴാണ്.'

'ആദ്യ ചിത്രമായ മയൂഖം അത്ര വലിയ ഹിറ്റൊന്നും ആയിരുന്നില്ല. ഒരു ഭാഗ്യസിനിമ എന്ന് പറയാന്‍ എന്റെ കരിയറില്‍ ഒന്നും ഉണ്ടായിട്ടില്ല. അതു കൊണ്ടു തന്നെ എന്റെ വളര്‍ച്ചയും വളരെ പതിയെയായിരുന്നു. വര്‍ഷങ്ങള്‍ എന്നില്‍ നിന്ന് എടുക്കപ്പെട്ടെങ്കില്‍ പകരം വിലയേറിയ നിരവധി പാഠങ്ങളാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്.' താരം പറഞ്ഞു

Mamatha mohandas words about her carrier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES