സിനിമ കുറച്ച് സീരിയസ്സായി ചിന്തിച്ച് തുടങ്ങിയപ്പോഴേയ്ക്കും അത് കൈയ്യിൽ നിന്ന് പോയി; വെളിപ്പെടുത്തലുമായി രാധിക

Malayalilife
topbanner
സിനിമ കുറച്ച് സീരിയസ്സായി ചിന്തിച്ച് തുടങ്ങിയപ്പോഴേയ്ക്കും അത് കൈയ്യിൽ നിന്ന് പോയി; വെളിപ്പെടുത്തലുമായി രാധിക

ക്ലാസ്‌മേറ്റ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്   ചേക്കേറിയ താരമാണ് രാധിക. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ തന്‌റെ സിനിമാ കരിയറിനെ കുറിച്ചും ഫോട്ടോഷൂട്ടിനെ കുറിച്ചും നടി മനസുതുറന്നിരിക്കുകയാണ്.

സിനിമ എന്തെന്നറിയാതെ സിനിമയില്‍ വന്നതാണെന്ന് രാധിക പറയുന്നു. കുറച്ച് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളൊക്കെ ചെയ്തു. കുറച്ചൂകൂടെ സീരിയസാകാം എന്ന് ചിന്തിച്ച് തുടങ്ങിയപ്പോഴത്തേക്കും ആ ഫീല്‍ഡ് എന്റെ കൈയ്യില്‍ നിന്ന് പോവുകയായിരുന്നു. എല്ലാം ഒരു സമയത്തിന്റെ ഭാഗ്യമാണ്. രാധിക പറഞ്ഞു.

ഇനിയും ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഉണ്ട്. പക്ഷേ എന്താണ് ദൈവം വിധിച്ചിരിക്കുന്നതെന്ന് അറിയില്ല. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ എന്തായാലും ചെയ്യും. അതിന് യാതൊരുവിധ ബുദ്ധിമുട്ടുമുണ്ടാവില്ല. നടി പറയുന്നു. അടുത്തിടെ തരംഗമായ തന്‌റെ ഫോട്ടോഷൂട്ടിനെ കുറിച്ചും മനസുതുറന്നിരുന്നു താരം. പതിനഞ്ച് വര്‍ഷത്തിന് ശേഷം കരിയറില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായി കുറച്ച് മണിക്കൂറുകളിലേക്ക് എങ്കിലും വീണ്ടും ജീവിക്കാന്‍ പറ്റുക എന്നത് ഒരു ഭാഗ്യമാണെന്ന് രാധിക പറയുന്നു.

എത്ര പേര്‍ക്ക് ആ ഭാഗ്യം കിട്ടിയിട്ടുണ്ടാകുമെന്ന് അറിയില്ല,. ആ ഭാഗ്യം എനിക്ക് കിട്ടിയെന്നാണ് വിശ്വസിക്കുന്നതെന്നും നടി പറഞ്ഞു. അതാണ് എറ്റവും വലിയ സന്തോഷം, ഗ്ലോഡ് ബ്ലെസ്ഡ് എന്ന് തോന്നുന്ന ഒരു നിമിഷമാണ് ഇതെന്നും രാധിക പറഞ്ഞു. വീണ്ടും റസിയയായി ക്യാമറയ്ക്ക് മുന്‍പില്‍ എത്തുമ്പോള്‍ പണ്ടത്തെ റസിയയെ വീണ്ടും കാണുന്ന പ്രേക്ഷകര്‍ എന്തൊക്കെ മാറ്റങ്ങള്‍ കണ്ടെത്തുമെന്നും അവരൊക്കെ എന്ത് പറയുമെന്ന് അറിയാനൊരു ക്യൂരിയോസിറ്റി ഉണ്ടായിരുന്നെന്നും രാധിക പറഞ്ഞു. ഇപ്പോഴും റസിയ എന്ന് തന്നെയാണ് വിളിക്കുന്നത്. രാധിക എന്ന പേര് മറന്നവരോ ഒരുപക്ഷേ അറിയാത്തവരോ ആകാം. പക്ഷേ അവരിപ്പോഴും ആ കഥാപാത്രത്തെ ഓര്‍ത്തിരിക്കുന്നു. അതൊരൂ അംഗീകാരമാണല്ലോ, അഭിമുഖത്തില്‍ നടി പറഞ്ഞു.

Actress radhika words about her carrier

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES