ഈസ്റ്റര്‍ ദിനത്തില്‍ ഭാര്യ രാധികയോടൊപ്പം പാടിയ ക്രിസ്തീയ ഗാനം പുറത്തുവിട്ട് തൃശ്ശൂര്‍ ലോക്സഭാ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി. പീഡാനുഭവ സ്മരണകളുള്‍പ്പെട്ട ഗാനമാണ് പുറത്തിറക്കിയത്. സംഗീതലോകത്തിന് വേണ്ടി തനിക്ക് ചെയ്യാന്‍ പറ്റുന്നതാണ് ചെയ്തതെന്ന് ഗാനം പുറത്തുവന്നതിന് പിന്നാലെ സുരേഷ് ഗോപി പ്രതികരിച്ചു. തന്റെ ഫേസ്ബുക്കിലൂടെയാണ് സുരേഷ് ഗോപി ഗാനം പുറത്തുവിട്ടത്.
'നെഞ്ചുരുകും വേദനയില്‍ കാല്‍വരിനില്‍ക്കെ കണ്ണുനീരിന്‍ കവിതകളാല്‍ കരള്‍ പിളര്‍ക്കേ....'- ക്രിസ്തുദേവന്റെ പീഢാനുഭവത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഗാനം.....ഗായിക കൂടിയായ ഭാര്യ രാധികയോടൊപ്പം യുഗ്മഗാനമായും സുരേഷ് ഗോപി തനിച്ചും ഈ പാട്ട് പാടി. സമൂഹമാധ്യമങ്ങളില്‍ ഈ ഗാനം പ്രചരിക്കുന്നുണ്ട്. ഫാ.ഡോ. ജോയല്‍ പണ്ടാരപ്പറമ്പിലാണ് ഗാനം രചിച്ചത്. തൃശൂര്‍ കുരിയച്ചിറ സ്വദേശി ജേക്‌സ് ബിജോയ് ആണ് ഈ വരികള്‍ക്ക് ഈണം പകര്‍ന്നത്.
അരുവിത്തുറ സെ.ജോര്‍ജ് പള്ളി, കുറവിലങ്ങാട് മാര്‍ത്ത മറിയം ഫൊറോന പള്ളി എന്നിവിടങ്ങളില്‍ ക്വയറിന്റെ ഭാഗമായി ഗാനം ആലപിച്ചു.