ഷാജി കൈലാസ് - സുരേഷ് ഗോപി - എ.കെ സാജന് ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം 'ചിന്താമണി കൊലക്കേസ്'നു രണ്ടാം ഭാഗം വരുന്നുവെന്ന സൂചന നല്കി സംവിധായകന് ഷാജി കൈലാസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. We are on The Move എന്ന കുറിപ്പോടെ സിനിമയുടെ പ്രഖ്യാപന പോസ്റ്റര്‍ അദ്ദേഹം പങ്കുവച്ചു.
പോസ്റ്റില്‍ അലമാരയില്‍ അടുക്കി വെച്ചിരിക്കുന്ന നിയമ പുസ്തകങ്ങളില്‍ സുരേഷ് ഗോപിയുടെ മുഖം തെളിഞ്ഞിരിക്കുന്നതും അതില്‍ എല്‍കെ എന്ന് എഴുതിയിരിക്കുന്നതും കാണാം. എ.കെ സാജനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ദി വൈറല്‍ എന്ന ഇംഗ്ലീഷ് ചെറുകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു തയാറാക്കിയതായിരുന്നു ആദ്യഭാഗം. കുറ്റവാളികള്‍ക്ക് വേണ്ടി കോടതിയില്‍ കേസ് വാദിച്ച് ജയിച്ച ശേഷം അവരെ പുറത്തു വെച്ചു കൊല്ലുന്ന ലാല്‍കൃഷ്ണ വിരാടിയാര്‍ എന്ന അഭിഭാഷകനായിട്ടായിരുന്നു സുരേഷ് ഗോപി ചിത്രത്തിലെത്തിയത്. ഭാവനയായിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
2006 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഭാവനയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കുറ്റവാളികള്‍ക്ക് വേണ്ടി കോടതിയില്‍ കേസ് വാദിച്ച് ജയിപ്പിച്ച ശേഷം, പുറത്തു വച്ച് നീതി നടപ്പാക്കുന്ന അഭിഭാഷകനാണ് ലാല്‍കൃഷ്ണ വിരാടിയാര്‍.2006 ല്‍ പുറത്തിറങ്ങിയ ചിത്രം തെലുങ്കില്‍ മഹാലക്ഷ്മി എന്ന പേരിലും തമിഴില്‍ എല്ലാം അവന് സെയ്യാല്‍ എന്ന പേരിലും റീമേക്ക് ചെയ്തിട്ടുണ്ട്.